ഹർഭജൻ സിംഗ് ഇനി സിനിമാ നായകൻ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് സിനിമയിൽ നായകനായി അഭിനയിക്കുന്നു. ഇതിനു മുൻപ് ഒരു സിനിമയിൽ സ്വഭാവ റോളിലും പല ടിവി ഷോകളിലും അഭിനയിച്ചിട്ടുള്ള ഹർഭജൻ ഇത് ആദ്യമായാണ് നായക വേഷത്തിൽ എത്തുന്നത്. ബഹുഭാഷ സിനിമയായ ഫ്രണ്ട്ഷിപ്പിലാണ് ഹർഭജൻ നായകനായി വേഷമിടുക. ചിത്രത്തിലെ മറ്റു താര വിവരങ്ങൾ പുറത്തായിട്ടില്ല.
അതേ സമയം, മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താനും സിനിമയിൽ അഭിനയിക്കുകയാണ്. തമിഴ് സിനിമയിലാണ് ഇർഫാൻ അഭിനയിക്കുക. സൂപ്പർ താരമായ വിക്രം നായകനായി അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന സിനിമയാണ് ഇർഫാൻ്റെ സിനിമാ കരിയറിനു തുടക്കമിടുക. ‘ഇമൈക്ക നൊഡിഗൾ’, ഡിമോണ്ടെ കോളനി എന്നീ സിനിമകൾ സംവിധാനം ചെയ്ത ആളാണ് അജയ് ജ്ഞാനമുത്തു. എആർ റഹ്മാനാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം.
ഇന്ത്യക്കായി 103 ടെസ്റ്റ് മത്സരങ്ങളും 236 ഏകദിനങ്ങളും 28 ടി-20കളും കളിച്ചിട്ടുള്ള ആളാണ് ഹർഭജൻ സിംഗ്. ടെസ്റ്റിൽ 417ഉം ഏകദിനത്തിൽ 269ഉം ടി-20യിൽ 25ഉം വിക്കറ്റുകളാണ് ഹർഭജന് ഉള്ളത്.
நேற்று கீச்சு,சினிமா கதாபாத்திரம்,இணைய தொடர்.இன்று #SeantoaStudio #CinemaaStudio தயாரிக்கும் #FriendShip படத்தின் நாயகன்.#தமிழ் மக்களுக்கு நன்றி.திருக்குறள் டூ திரைப்பயணம் எல்லாம் சாத்தியப்படுத்தியது என் #தலைவர் #தல #தளபதி சின்னாளப்பட்டி சரவணன்-@ImSaravanan_P அசத்துவோம் @JPRJOHN1 pic.twitter.com/Z5pePt7R72
— Harbhajan Turbanator (@harbhajan_singh) February 2, 2020
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here