Advertisement

കായിക മേഖലയില്‍ ലോക നിലവാരമുള്ള സൗകര്യങ്ങളാണ് കേരളത്തിലുള്ളത്: ഡോ. നരീന്ദര്‍ ധ്രുവ് ബത്ര

February 3, 2020
Google News 1 minute Read

കായിക അടിസ്ഥാന സൗകര്യവികസനത്തില്‍ കേരളം വലിയ മുന്നേറ്റം കാഴ്ച്ചവച്ചുവെന്നും ലോക നിലവാരമുള്ള സൗകര്യങ്ങളാണ് ഇവിടെയുള്ളതെന്നും ഇന്ത്യന്‍ ഒളിപിംക് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. നരീന്ദര്‍ ധ്രുവ് ബത്ര. നിയമസഭയിലെ ഓഫീസിലെത്തി കായികമന്ത്രി ഇ പി ജയരാജനെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ കായികവികസനം നേരിട്ട് മനസിലാക്കാനും വിലയിരുത്താനുമാണ് നരീന്ദര്‍ ധ്രുവ് ബത്ര എത്തിയത്. 2023ല്‍ ഇന്ത്യയിലെത്തുന്ന ജൂനിയര്‍ ഹോക്കി ലോകകപ്പിന്റെ വേദിയാകുന്നതില്‍ കേരളത്തിന് പ്രഥമ പരിഗണന നല്‍കുമെന്നും ബത്ര പറഞ്ഞു. ഇന്നലെ രാത്രി മുഖ്യമന്ത്രിയെ വസതിലെത്തി അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.

രാജ്യാന്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ളതുകൊണ്ട് ദേശീയ ഗെയിംസ് വേദിയായി വീണ്ടും കേരളത്തെ പരിഗണിക്കുമെന്നും മറ്റു സംസ്ഥാനങ്ങള്‍ക്ക് ഒന്നില്‍നിന്നു തുടങ്ങേണ്ടി വരും എന്നും ഇന്നലെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. കായികവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയ്, ഹോക്കി ഇന്ത്യ പ്രസിഡന്റ് മുഷ്താഖ് അഹമ്മദ്, വൈസ് പ്രസിഡന്റ് ഭോലാ നാഥ് സിംഗ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Story Highlights: sports,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here