കൊച്ചിയിൽ ശിശുവിന്റെ മൃതദേഹം ബക്കറ്റിൽ കണ്ടെത്തിയ സംഭവം; രക്ഷിതാക്കളെ കുറിച്ചുള്ള സൂചനകൾ ലഭിച്ചു

കൊച്ചിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം രക്ഷിതാക്കളെകുറിച്ച് പൊലീസിന് സൂചന ലഭിച്ചു. രണ്ട് ദിവസം മുമ്പ് ജനിച്ച ആൺ കുട്ടിയെയാണ് ഉപേക്ഷിച്ചതെന്നും, രക്ഷിതാക്കൾ പൊലീസ് നിരീക്ഷണത്തിലാണെന്നും കൊച്ചി ഡിസിപി പൂങ്കുഴലി 24നോട് പറഞ്ഞു.
കൊച്ചിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ആസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്. രക്ഷിതാക്കൾ പൊലീസ് നിരീക്ഷണത്തിലാണ്. രണ്ട് ദിവസം മുമ്പ് ജനിച്ച ആൺ കുട്ടിയെയാണ് ഉപേക്ഷിച്ചതെന്ന് കൊച്ചി ഡസിപി പൂങ്കുഴലി പറഞ്ഞു. കഴിഞ്ഞ നാല് ദിവസത്തിനിടെ ജനിച്ച കുട്ടികളുടെ വിവരങ്ങൾ കൈമാറണമെന്നാവശ്യപ്പെട്ട് പൊലീസ് ജില്ലയിലെ ആശുപത്രിയിൽ നോട്ടീസ് നൽകിയിട്ടുണ്ട്.
ഇന്നലെയാണ് കൊച്ചി എളമക്കരയിൽ നവജാത ശിശുവിന്റെ മൃതദേഹം ബക്കറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
Story Highlights- Newborn Baby Dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here