Advertisement

കോഴിക്കോട്ട് അംബുലൻസ് ഡ്രൈവർക്ക് ക്രൂര മർദനം; ദൃശ്യങ്ങൾ പുറത്ത്

February 3, 2020
Google News 1 minute Read

കോഴിക്കോട്ട് അംബുലൻസ് ഡ്രൈവർക്ക് ക്രൂര മർദനം. ടൂറിസ്റ്റ് ബസ്സിനെ മറികടക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവറെയാണ് ടൂറിസ്റ്റ് ബസ് ജീവനക്കാർ മർദ്ദിച്ചത്.

കോഴിക്കോട് ഈങ്ങാപ്പുഴയിലാണ് സംഭവം. ഡ്രൈവർ സിറാജിനെയാണ് മർദിച്ചത്. അക്രമത്തിൽ പരുക്കേറ്റ ആംബുലൻസ് ഡ്രൈവറെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ആംബുലൻസ് ഡ്രൈവറെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിന് പിന്നാലെ ടൂറിസ്റ്റ് ബസ് ക്ലീനർ കൊടുവള്ളി നെല്ലാങ്കണ്ടി പറക്കുന്നുമ്മൽ ലിജേശിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബസും പൊലീസ് കസ്റ്റഡിയിലെടുത്തു.

Story Highlights- ambulance driver

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here