മലപ്പുറത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം വയോധികൻ ആത്മഹത്യ ചെയ്തു

മലപ്പുറം കൂട്ടിലങ്ങാടി പടിഞ്ഞാറ്റുംമുറിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം വയോധികൻ ആത്മഹത്യ ചെയ്തു. എഴുപതുകാരൻ കൂളിപ്പിലാക്കൽ കൃഷ്ണനാണ് ഭാര്യ അമ്മിണിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

Read Also: വിവാഹമാണ് ഈ മാസം; വുഹാനിൽ നിന്ന് തിരികെ നാട്ടിലെത്തിക്കണമെന്ന് അഭ്യർത്ഥിച്ച് ആന്ധ്രാ യുവതി

ഉച്ചക്ക് ശേഷം അയൽവാസിയായ പെൺകുട്ടി വീട്ടിലെത്തിയ സമയത്താണ് അമ്മിണി അമ്മയെ ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ മാരകായുധമുപയോഗിച്ച് വെട്ടി പരിക്കേൽപിച്ച അടയാളങ്ങളുണ്ടായിരുന്നു. പെൺകുട്ടി നൽകിയ വിവരമറിഞ്ഞ് എത്തിയ അയൽവാസികൾ നടത്തിയ പരിശോധനയിൽ വീടിന്റെ സമീപത്ത് നിന്ന് എഴുപതുകാരനായ കൃഷ്ണൻ കുട്ടിയെയും കഴുത്തറുത്ത നിലയിൽ കണ്ടെത്തി. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധവും കൃഷ്ണൻ കുട്ടിയുടെ അടുക്കൽ ഉണ്ടായിരുന്നു.

ഭാര്യ അമ്മിണിയെ കൊലപ്പെടുത്തിയ ശേഷം കൃഷ്ണൻ കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇരുവരുടെയും മരണ കാരണം വ്യക്തമല്ല. ഇരുവരുടെയും ജീവിതം നല്ല രീതിയിലാണ് മുന്നോട്ട് പോയിരുന്നതെന്നും കൊലപാതകത്തിന് കാരണമെന്തെന്ന് അറിയില്ലെന്നും അയൽവാസികൾ പറഞ്ഞു. മകൾ ജോലിക്ക് വേണ്ടി പുറത്തുപോയ സമയത്തായിരുന്നു സംഭവം. സ്ഥലത്ത് എത്തിയ ഡോഗ് സ്‌ക്വാഡും ഫോറൻസിക് സംഘവും പരിശോധന നടത്തി. മലപ്പുറം സിഐയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Breaking News:
കൊവിഡ് 19
രാജ്യത്ത് സമൂഹ വ്യാപന സൂചന നൽകി ഐസിഎംആർ
20 സംസ്ഥാനങ്ങളിലെ 52 ഇടങ്ങളിൽ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന് റിപ്പോർട്ട്
കണ്ടെത്തൽ രണ്ടാംഘട്ട റാൻഡം ടെസ്റ്റിംഗിലൂടെ
Top
More