മരട് മാലിന്യം നീക്കം ചെയ്യൽ; തൃപ്തരല്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ

മരടിലെ ഫ്‌ളാറ്റ് മാലിന്യം നീക്കുന്നത് സംബന്ധിച്ച് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം അവസാനിച്ചു. കൊച്ചിയിലാണ് യോഗം ചേര്‍ന്നത്. അന്വേഷണത്തിൽ തൃപ്തരല്ലെന്നും ശരിയായ മാനദണ്ഡങ്ങൾ പാലിച്ചാണോ മാലിന്യ നീക്കം എന്നതിൽ വ്യക്തത വരുത്തണമെന്നും ഹരിത ട്രൈബ്യൂണൽ സംസ്ഥാന സമിതി ചെയർമാൻ ജസ്റ്റിസ് എ വി രാമകൃഷ്ണൻ പറഞ്ഞു.
Read Also: മരടിലെ കെട്ടിട അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് തുടരുന്നു
ഫ്‌ളാറ്റ് മാലിന്യങ്ങൾ നീക്കം ചെയ്യുമ്പോൾ നടത്താൻ നിർദേശിച്ച കാര്യങ്ങൾ പാലിച്ചിട്ടില്ലെന്നും മാലിന്യ നീക്കം സുരക്ഷിതമല്ലെന്നുമാണ് ട്രൈബ്യൂണലിന്റെ കണ്ടെത്തൽ. മാലിന്യം നീക്കം ചെയ്യുന്നത് വിലയിരുത്താൻ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദേശം നൽകി.
നഗരസഭയും മലിനീകരണ നിയന്ത്രണ ബോർഡും ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ ട്രൈബ്യൂണലിന് കൈമാറണം. കരാറുകാരായ പ്രോംപ്റ്റ് എന്റർപ്രൈസ് മാലിന്യം നീക്കാൻ സാവകാശം ചോദിച്ചുവെങ്കിലും സുപ്രിംകോടതി നിർദേശ പ്രകാരം മാത്രമേ മുന്നോട്ട് പോവാൻ കഴിയുകയുള്ളുവെന്ന് സമിതി അറിയിച്ചു.
maradu flat waste
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here