Advertisement

‘ഈ ലോകത്ത് ഞാൻ ജനിക്കാൻ പോലും പാടില്ലായിരുന്നു’; ജാതീയ അധിക്ഷേപം കാരണം രാജിക്കത്ത് നൽകി ഗ്രാമപഞ്ചായത്ത് അംഗം

February 3, 2020
Google News 1 minute Read

കോഴിക്കോട് മുക്കം കൂടരഞ്ഞിയിൽ സിപിഐഎം വാർഡ് മെമ്പർ രാജിക്കത്ത് നൽകി. ജാതീയമായി അധിക്ഷേപം നേരിട്ട മെമ്പറെ പാർട്ടിയും കൈവിട്ടതിനാലാണ് രാജിക്കത്ത് നൽകിയത്.

Read Also: ഗീതാ ഗോപി എംഎൽഎക്കെതിരായ ജാതീയ അധിക്ഷേപം ഞെട്ടിക്കുന്നതെന്ന് മന്ത്രി കെ കെ ശൈലജ

തന്നെ ജാതീയമായി അധിക്ഷേപിച്ച ഗ്രാമ പഞ്ചായത്തംഗത്തിനെതിരെ നടപടി സ്വീകരിക്കാത്തതിലും വിഷയത്തിൽ പാർട്ടി ഒപ്പം നിൽക്കാത്തതിലും പ്രതിഷേധിച്ചാണ് രാജി. കൂടരഞ്ഞി ഗ്രാമ പഞ്ചായത്തംഗവും സിപിഐഎം അംഗവുമായി അരുൺ കൂടരഞ്ഞിയാണ് സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയത്.

ഫേസ്ബുക്കിലൂടെ അരുൺ തന്നെ വിഷയത്തിൽ പോസ്റ്റിട്ടിട്ടുണ്ട്. കുറിപ്പ്,

വോട്ടർമാർ ക്ഷമിക്കണം, മാനസികമായി ഉൾക്കൊണ്ട് പോകാൻ കഴിയാത്തത് കൊണ്ടാണ്… സഹ മെമ്പർ ജാതിപരമായി അധിക്ഷേപിച്ചതിന്റെയും സ്വന്തം പാർട്ടിയുടെ നേതാവ് മേൽവിഷയത്തിൽ തള്ളിപ്പറഞ്ഞതിന്റെയും ഭാഗമായി ഞാൻ മെമ്പർ സ്ഥാനത്ത് നിന്ന് രാജി വയ്ക്കുകയാണ് എന്ന് അറിയിച്ചു ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകി…മാനസികമായി ഉൾക്കൊണ്ട് പോകാൻ കഴിയാത്തത് കൊണ്ടാണ്… ദയവ് ചെയ്ത് ക്ഷമിക്കണം. ‘ഈ ലോകത്ത് ഞാൻ ജനിക്കാൻ പോലും പാടില്ലായിരുന്നു’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here