Advertisement

ടി-20 യിൽ ഏറ്റവുമധികം റൺസ് പിറന്ന ഓവർ ഓർമയുണ്ടോ എന്ന് ഐസിസി; ചിരിയുണർത്തി സ്റ്റുവർട്ട് ബ്രോഡിന്റെ മറുപടി

February 3, 2020
Google News 6 minutes Read

ന്യൂസിലൻഡിനെതിരായ അവസാന ടി-20 മത്സരത്തിൽ ഇന്ത്യൻ ഓൾറൗണ്ടർ ശിവം ദുബേ അത്ര സുഖകരമല്ലാത്ത ഒരു റെക്കോർഡ് കുറിച്ചിരുന്നു. ടി-20 മത്സരങ്ങളിൽ ഏറ്റവുമധികം റൺസ് പിറന്ന രണ്ടാമത്തെ ഓവർ എറിഞ്ഞ ബൗളർ എന്ന റെക്കോർഡ് ഇനിയങ്ങോട്ട് ദുബേയെ ചരിത്ര പുസ്തകങ്ങളിൽ രേഖപ്പെടുത്തും. ദുബേയുടെ ഓവറിനു പിന്നാലെ ടി-20യിൽ ഏറ്റവുമധികം റൺസ് പിറന്ന ഓവർ ഓർമ്മയുണ്ടോ? എന്ന ചോദ്യവുമായി ഐസിസി രംഗത്തെത്തി. ഈ ചോദ്യത്തിന് ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ് നൽകിയ മറുപടി വൈറലാണ്.

തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഐസിസി ഈ ചോദ്യം ചോദിച്ചത്. ചർച്ചകളും ഓർമപ്പെടുത്തലുകളും തകർക്കുന്നതിനിടെ സ്റ്റുവർട്ട് ബോർഡ് ‘ഇല്ല’ എന്ന കമൻ്റ് പോസ്റ്റിൽ രേഖപ്പെടുത്തി. പോരേ പൂരം, ചരിത്രമറിയുന്ന ക്രിക്കറ്റ് ആരാധകർ ആ കമൻ്റ് ആഘോഷമാക്കി. ടി-20യിൽ ഏറ്റവുമധികം റൺസ് പിറന്ന ഓവർ എറിഞ്ഞത് സാക്ഷാൽ സ്റ്റുവർട്ട് ബ്രോഡ് തന്നെയാണ്.

2007ൽ നടന്ന പ്രഥമ ടി-20 ലോകകപ്പിൽ, ഗ്രൂപ്പ് ഇയിലെ അവസാന മത്സരത്തിലാണ് ആ ഓവർ പിറന്നത്. യുവരാജ് സിംഗാണ് അന്ന് ഈ റെക്കോർഡ് ഇട്ടത്. സ്റ്റുവർട്ട് ബ്രോഡിൻ്റെ ഒരു ഓവറിലെ എല്ലാ പന്തുകളും സിക്സറിനു പറത്തിയ യുവി അന്ന് 12 പന്തുകളിൽ അർധസെഞ്ചുറി നേടി ഏറ്റവും വേഗമേറിയ ഹാഫ് സെഞ്ചുറിയും കുറിച്ചു.

അതേ സമയം, അവസാന ടി-20 മത്സരത്തിൽ ഇന്ത്യ 7 റൺസിനു ജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 163 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ കിവികൾക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. ജയത്തോടെ ഇന്ത്യ 5-0ന് പരമ്പര തൂത്തുവാരി.

Story Highlights: ICC, Yuvraj Singh, T-20, Stuart Broad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here