Advertisement

നാളെ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു

February 3, 2020
1 minute Read

ബസുടമകൾ നടത്താനിരിക്കുന്നത് അനിശ്ചിതകാല സമരം പിൻവലിച്ചു. ഗതാഗത മന്ത്രി എകെ ശശീന്ദ്രനുമായി ബസ് ഉടമകൾ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം.

നാളെ മുതൽ നടത്താനിരുന്ന അനശ്ചിത കാല ബസ് സമരം പിൻവലിച്ചതായി ബസ് ഉടമകളാണ് അറിയിച്ചത്. ഈ മാസം 20 ന് അകം സർക്കാർ ഉചിതമായ തീരുമാനം എടുത്തില്ലെങ്കിൽ 21 മുതൽ സമരം ആരംഭിക്കുമെന്ന് ഉടമകൾ പറഞ്ഞു. ബസ് ചാർജ് വർധനയേക്കാൾ പ്രതിസന്ധി സൃഷ്ടിക്കുന്നത് വിദ്യാർഥികളുടെ കണ്‌സഷനാണെന്ന് ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളെ കണ്ട ബസ് ഉടമകൾ പറഞ്ഞു.

അതേസമയം, രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് വന്ന ശേഷം ചാർജ് വർധന പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി ബസ് ഉടമകൾക്ക് ഉറപ്പ് നൽകി. 20 ന് മുമ്പ് റിപ്പോർട്ടുമായി ബന്ധപെട്ട പ്രാഥമിക നടപടികൾ ആരംഭിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളുടെ കൺസഷൻ തുടരും. വിദ്യാർത്ഥികൾക്ക് നൽകുന്ന കൺസെഷൻ കാർഡുകൾ ദുരുപയോഗം ചെയ്യാതിരിക്കാൻ കാർഡുകൾ ഡിജിറ്റലൈസ് ചെയ്യും. നിരക്ക് വർധന് സംബന്ധിച്ച കാര്യങ്ങളും റിപ്പോർട്ട് വന്നതിന് ശേഷം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. ബസ് വ്യവസായം നിലനിൽക്കാൻ പ്രായോഗിക നടപടി അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

Story highlights- Bus Strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top