Advertisement

ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ടു; തുണിയുരിഞ്ഞ് ഉമർ അക്മൽ: വിവാദം

February 3, 2020
1 minute Read

ഫിറ്റ്സ് ടെസ്റ്റിൽ പരാജയപ്പെട്ടതിനെത്തുടർന്ന് സ്വയം നഗ്നനായ പാക് ക്രിക്കറ്റ് താരം ഉമർ അക്മൽ വിവാദത്തിൽ. പാകിസ്താൻ്റെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ വെച്ച് നടന്ന ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ട അക്മൽ വസ്ത്രം അഴിച്ച് ‘കൊഴുപ്പ് എവിടെയാണെന്ന് കാണിക്കൂ’ എന്ന് ട്രെയിനോട് പറഞ്ഞുവെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവം തെളിഞ്ഞാൽ അക്മലിനെതിരെ കടുത്ത നടപടി ഉണ്ടാവാൻ സാധ്യതയുണ്ട്.

ദേശീയ ടീമിലേക്ക് തിരികെ വരാൻ ശ്രമിക്കുന്ന അക്മലിന് ഈ സംഭവം കടുത്ത തിരിച്ചടിയാകും. 2009ൽ ന്യൂസിലൻഡിനെതിരെ സെഞ്ചുറിയുമായി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറിയ ഉമർ അക്മൽ പാകിസ്താൻ്റെ ഭാവി താരം എന്ന് കരുതപ്പെട്ടിരുന്ന താരമാണ്. ഫോമും ഫിറ്റ്നസും കുറഞ്ഞ് 2011ഓടെ ഉമർ അക്മൽ ടെസ്റ്റ് ടീമിൽ നിന്ന് പുറത്തായി. 16 ടെസ്റ്റുകൾ കളിച്ച അക്മൽ ഒരു സെഞ്ചുറിയും ആറ് അർധസെഞ്ചുറികളും സഹിതം 1003 റൺസ് നേടിയിരുന്നു.

2009ൽ തന്നെയാണ് അക്മൽ ഏകദിന ടീമിലും ഇടം നേടിയത്. 2019 മാർച്ചിൽ ഓസ്ട്രേലിയയ്‌ക്കെതിരെ അക്മൽ അവസാന ഏകദിനം കളിച്ചു. 121 ഏകദിനങ്ങളിൽനിന്ന് രണ്ടു സെഞ്ചുറികൾ സഹിതം 3194 റൺസായിരുന്നു അക്മലിൻ്റെ സമ്പാദ്യം. 2019 മാർച്ചിൽ ഓസ്ട്രേലിയയ്‌ക്കെതിരെയായിരുന്നു അവസാന ഏകദിനം. 2009 മുതൽ 2019 വരെ നീണ്ട ടി-20 കരിയറിൽ 84 മത്സരങ്ങളിൽ നിന്ന് എട്ട് അർധസെഞ്ചുറികൾ സഹിതം 1690 റണ്‍സാണ് അക്മൽ നേടിയത്.

ഉമർ അക്മലിൻ്റെ സഹോദരനായ കമ്രാൻ അക്മലും പലതവണ ഫിറ്റ്നസ് ടെസ്റ്റുകളിൽ പരാജയപ്പെട്ടിരുന്നു. 2017നു ശേഷം കമ്രാനും ദേശീയ ടീമിൽ കളിക്കാനായിട്ടില്ല.

Story Highlights: Umar Akmal, Pakistan, Fitness Test

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top