ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം ‘കുഞ്ഞെൽദോ’; ടീസർ

‘കെട്ട്യോളാണ് എന്റെ മാലാഖ’യ്ക്ക് ശേഷം ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രമാണ് ‘കുഞ്ഞെൽദോ’. ആർജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ വീഡിയോ പുറത്തിറങ്ങി. ‘മന്ദം മന്ദം’ എന്ന് തുടങ്ങുന്ന വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനമാണ് വീഡിയോയുടെ പശ്ചാത്തലത്തിലുള്ളത്. സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടറും വിനീതാണ്.

Read Also: രവിവർമ ചിത്രങ്ങൾ ക്യാമറ കണ്ണിൽ; മോഡലുകളായി താര സുന്ദരികൾ

ആസിഫ് അലി വേറിട്ട ഗെറ്റപ്പുകളിലെത്തുന്ന സിനിമയുടെ സംഗീത സംവിധാനം ഷാൻ റഹ്മാനാണ്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് നിർമാണം. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണവും രഞ്ജൻ എബ്രഹാം എഡിറ്റും നിർവഹിക്കുന്നു.

പുതുമുഖം ഗോപിക ഉദയനാണ് നായിക. സുധീഷ്, സിദ്ദീഖ്, അർജുൻ ഗോപാൽ,നിസ്താർ സേട്ട്, രാജേഷ് ശർമ്മ, കോട്ടയം പ്രദീപ്, മിഥുൻ എം ദാസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

asif ali, rj mathukkutti

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top