കാസര്‍ഗോട്ട് കൊറോണ സ്ഥിരീകരിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരം

കാസര്‍ഗോഡ് ജില്ലയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരം. ജില്ലയില്‍ 85 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് 34 ഐസലോഷന്‍ മുറികള്‍ ആരോഗ്യ വകുപ്പ് സജ്ജമാക്കി. ചൈനയില്‍ നിന്ന് ജില്ലയില്‍ എത്തിയ 86 പേരില്‍ ഒരാള്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.
വൈറസ് ബാധ സ്ഥിരീകരിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥി കഴിഞ്ഞ നാല് ദിവസമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ തുടരുകയാണ്. വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില പൂര്‍ണ തൃപ്തികരമെന്നാണ് ആരോഗ്യ വകുപ്പില്‍ നിന്നും ലഭിക്കുന്ന വിവരം. ജില്ലയില്‍ ഇതുവരെ 85 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.
പുതുതായി ആരും രോഗലക്ഷണത്തോടെ ആശുപത്രികളില്‍ എത്തിയിട്ടില്ല. രോഗം സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്.
സാമ്പിളുകള്‍ അയച്ചതില്‍ ഇനി നാലു പേരുടെ പരിശോധനാഫലം കൂടി ലഭിക്കാനുണ്ട്. ഇതിലൊരാള്‍ വൈറസ് ബാധിതനായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ സഹപാഠിയാണ്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് 34 ഐസലോഷന്‍ മുറികള്‍ ജില്ലയില്‍ സജ്ജമാക്കിക്കഴിഞ്ഞു. ജില്ലാ ആശുപത്രിയില്‍ 18 ഉം ജനറല്‍ ആശുപത്രിയില്‍ 12 ഉം സ്വകാര്യ ആശുപത്രിയില്‍ നാലും ഐസലോഷന്‍ മുറികളാണ് ഒരുക്കിയിരിക്കുന്നത്.
Story Highlights: coronavirus, Corona virus infection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here