Advertisement

മുന്‍ കെനിയന്‍ പ്രസിഡന്റ് ഡാനിയേല്‍ അറപ് മോയി അന്തരിച്ചു

February 4, 2020
Google News 2 minutes Read

മുന്‍ കെനിയന്‍ പ്രസിഡന്റ് ഡാനിയേല്‍ അറപ് മോയി അന്തരിച്ചു. 95 വയസായിരുന്നു. കെനിയന്‍ തലസ്ഥാനമായ നയ്‌റോബിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. പ്രസിഡന്റ് ഉഹുറു കെനിയാട്ടയാണ് മരണം സ്ഥിരീകരിച്ചത്.

24 വര്‍ഷം കെനിയ ഭരിച്ച അറപ് മോയി 2002ലാണ് സ്ഥാനമൊഴിഞ്ഞത്. കെനിയയുടെ സാമ്പത്തിക അടിത്തറ തകര്‍ത്ത ഏകാധിപത്യവും അഴിമതിയും അറപ് മോയി ഭരണത്തെ കുപ്രസിദ്ധമാക്കിയിരുന്നു. 1978 ല്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിന്റെ മുന്‍പ് നാല് വര്‍ഷം വൈസ് പ്രസിഡന്റായും ഒരു വര്‍ഷം ആക്ടിംഗ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

Story Highlights-  Former Kenyan President, Daniel Arap Moi,  passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here