കോട്ടയം ടെക്‌സ്‌റ്റൈല്‍സ് അടച്ചുപൂട്ടല്‍ ഭീഷണിയില്‍

സംസ്ഥാന ടെക്‌സ്‌റ്റൈല്‍ കോര്‍പറേഷന് കീഴിലുള്ള സ്പിന്നിംഗ് മില്‍ കോട്ടയം ടെക്‌സ്‌റ്റൈല്‍സ് അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമാണ് നഷ്ടത്തിലായതിനെ തുടര്‍ന്ന് ഉത്പാദനം നിര്‍ത്തിയത്. ഇതോടെ മുന്നൂറിലധികം തൊഴിലാളികളാണ് പ്രതിസന്ധിയിലായത്.
പൊതു മേഖലയ്ക്ക് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന കോട്ടയം ടെക്‌സ്‌റ്റൈല്‍സ് പ്രതിമാസം 10 ലക്ഷത്തിലധികം രൂപ ലാഭമുണ്ടാക്കിയിരുന്നു. 90 ശതമാനം സ്ത്രീ തൊഴിലാളികള്‍ ജോലിയെടുക്കുന്ന സ്ഥാപനത്തില്‍ രാത്രി ഷിഫ്റ്റുകള്‍ മുടങ്ങിയതോടെയാണ് പ്രതിസന്ധി ആരംഭിച്ചത്.
പ്രതിദിനം 3000 കിലോ ഉണ്ടായിരുന്ന ഉദ്പാദനം കഴിഞ്ഞ വര്‍ഷം അവസാനം 1500 കിലോയായി കുറഞ്ഞു. അസംസ്‌കൃത വസ്തുക്കള്‍ എത്താതായതോടെ കഴിഞ്ഞ മാസം ഉത്പാദനം നിലച്ചു. അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ സ്ഥാപനം അടച്ചു പൂട്ടുന്ന സാഹചര്യം ഉണ്ടാകുമെന്ന് തൊഴിലാളികള്‍ പറഞ്ഞു.
തൊഴിലാളികള്‍ക്ക് ഡിസംബര്‍ മാസത്തെ ശമ്പളം പകുതി മാത്രമാണ് നല്‍കിയത്. ജനുവരിയില്‍ ശമ്പളം ലഭിച്ചില്ല. കെഎസ്ഇബിക്ക് നാല് കോടിയും, ഇഎസ്‌ഐ പിഎഫ് ഇനത്തില്‍ മൂന്ന് കോടിയുമാണ് കുടിശികയുള്ളത്. കമ്പനി അടച്ചു പൂട്ടേണ്ടി വന്നാല്‍ 25 വര്‍ഷത്തിലധികമായി മേഖലയില്‍ ജോലി ചെയ്യുന്ന 300 തൊഴിലാളികളാണ് പ്രതിസന്ധിയിലാകുക.
Story Highlights: kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here