Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (04-02-2020)

February 4, 2020
0 minutes Read
News headlines

കൊറോണ വൈറസ്; സംസ്ഥാനത്ത് 2239 പേര്‍ നിരീക്ഷണത്തില്‍

രോഗബാധിത മേഖലകളില്‍ നിന്നെത്തിയ2239 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 84 പേര്‍ ആശുപത്രികളിലും, 2155 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. അതേസമയം, കൊറോണ രോഗബാധ വ്യാപനത്തെസംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. അതീവ ജാഗ്രതയ്ക്കായി മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.

കാസര്‍ഗോട്ട് കൊറോണ സ്ഥിരീകരിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരം

കാസര്‍ഗോഡ് ജില്ലയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരം. ജില്ലയില്‍ 85 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് 34 ഐസലോഷന്‍ മുറികള്‍ ആരോഗ്യ വകുപ്പ് സജ്ജമാക്കി. ചൈനയില്‍ നിന്ന് ജില്ലയില്‍ എത്തിയ 86 പേരില്‍ ഒരാള്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.

ചൈനയില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ സൗകര്യങ്ങളില്ലെന്ന് പരാതി

കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്ന് ചൈനയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലെന്ന് പരാതി. വുഹാനില്‍ നിന്ന് എത്തിയ വിദ്യാര്‍ത്ഥികളെ പാര്‍പ്പിച്ചിരിക്കുന്ന അതേ സ്ഥലത്ത് തന്നെയാണ് ചൈനയിലെ മറ്റ് ഭാഗങ്ങളില്‍ നിന്നെത്തിയ ഇന്ത്യക്കാരെയും താമസിപ്പിക്കുന്നത്.

കൊറോണ വൈറസ്; ചൈനയില്‍ മരിച്ചവരുടെ എണ്ണം 425 ആയി

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 425 ആയി. ഇന്നലെ മാത്രം രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചത് 64 പേരാണ്. 20,400 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചതായി ചൈനീസ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ശാരീരിക ചൂഷണത്തിനിരയായ 16 വയസുകാരിയുടെ ചിത്രം പ്രചരിപ്പിച്ച സംഭവം; പ്രതികളെ രക്ഷപ്പെടാന്‍ അനുവദിച്ചതായി പരാതി

ശാരീരിക ചൂഷണത്തിനിരയായ പെൺകുട്ടിയുടെ ചിത്രവും മേൽവിലാസവും പ്രചരിപ്പിച്ച പ്രതികളെ കൊച്ചി പള്ളുരുത്തി പൊലീസ് രക്ഷപ്പെടാൻ അനുവദിച്ചതായി പരാതി. പ്രതികൾക്കെതിരെ പൊലീസ് കേസെടുക്കാതായതോടെ പെൺകുട്ടിയും മാതാവും മാധ്യമങ്ങളെ സമീപിച്ചതാണ് പള്ളുരുത്തി പൊലീസിന്റെ പ്രതികാര നടപടിക്ക് കാരണം. കേസിന്റെ വിശദാംശങ്ങളറിയാൻ പൊലീസിനെ സമീപിച്ച പെൺകുട്ടിയെ അവഹേളിച്ചതായും പരാതിയുണ്ട്.

കൊറോണ വൈറസ്: ഹോങ്കോംഗില്‍ ഒരാള്‍ മരിച്ചു; ചൈനയ്ക്ക് പുറത്ത് രണ്ടാം മരണം

ചൈനയ്ക്ക് പുറത്ത് കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം രണ്ടായി. ഹോങ്കോംഗിലാണ് വൈറസ് ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചത്. 39 വയസുകാരനാണ് മരിച്ചത്. ചൈനയിലെ വുഹാന്‍ സന്ദര്‍ശിച്ചിരുന്ന ഇയാള്‍ രണ്ട് ദിവസം മുന്‍പാണ് ഹോങ്കോംഗില്‍ തിരിച്ചെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top