എൺപതാം വയസിൽ കരകൗശല നിർമാണ രംഗത്തേക്ക് അബ്ദുക്ക

എൺപതാം വയസിൽ കരകൗശല നിർമാണ രംഗത്ത് കാലുറപ്പിക്കുകയാണ് വയനാട് വരദൂർ സ്വദേശി അബ്ദു. മരംകൊണ്ടുള്ള കളിപ്പാട്ടങ്ങളാണ് അബ്ദു കൂടുതലായും നിർമിക്കുന്നത്. അന്നന്നത്തെ അന്നത്തിന് വക കണ്ടെത്താൻ മറ്റാർക്ക് മുന്നിലും കൈ നീട്ടാൻ തയാറല്ല ഇദ്ദേഹം.
തന്റെ മനസിൽ രൂപപ്പെടുന്ന ആശയത്തിനനുസരിച്ചാണ് അബ്ദുക്ക ഓരോ കളിക്കോപ്പും നിർമിക്കുന്നത്. ആദ്യം കൂലിപ്പണിക്ക് പോയിരുന്നു. ശാരീരീകമായി പ്രയാസം നേരിട്ടപ്പോഴാണ് ഈ ജോലിക്കിറങ്ങിയത്. 100-150 രൂപ എന്നിങ്ങനെയാണ് കളിപ്പാട്ടങ്ങളുടെ നിരക്ക്. ചിലർ പുറമേ ചായയോ ഭക്ഷണമോ വാങ്ങി നൽകും. ആരോടും പണം ചോദിക്കാതെ ജീവിക്കാനാകുന്നുണ്ടല്ലോ എന്ന് അബ്ദുക്ക. പ്ലാസ്റ്റിക് കുപ്പികളും മരവുമുപയോഗിച്ചാണ് കളിപ്പാട്ട നിർമാണം. പരിസ്ഥിതിയ്ക്കും ഇത്തരം കളിപ്പാട്ടങ്ങൾ പ്രശ്‌നമുണ്ടാക്കുന്നില്ല.
ഒരോരുത്തർക്ക് ഓരോരോ കലാവാസനയാണെന്നും കുട്ടിക്കാലം മുതൽക്കെ തനിക്ക് ഇത്തരം കാര്യങ്ങളിൽ താത്പര്യമുണ്ടെന്നും അദ്ദേഹം പറയുന്നു. ജെസിബിയും പൂമ്പാറ്റയും കറങ്ങുന്ന പങ്കയും മറ്റ് പല കളിപ്പാട്ടങ്ങളും തന്റെ കരകൗശല വൈദഗ്ധ്യമുപയോഗിച്ചാണ് ഈ പ്രായത്തിൽ ഇദ്ദേഹം നിർമിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here