പൗരത്വ നിയമ ഭേദഗതി; സംസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കും; എസ്എഫ്‌ഐ

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കുമെന്ന് എസ്എഫ്‌ഐ. കേരളത്തിലെ സർവകലാശാല യൂണിയനുകൾ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുമെന്ന് സംസ്ഥാന സെക്രട്ടറി കെഎം സച്ചിൻ ദേവ് പറഞ്ഞു.
Read Also: ജെഎന്‍യു ആക്രമണം : പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറാവുന്നില്ല – ഐഷി ഘോഷ്
കേന്ദ്ര ബജറ്റ് വിദ്യാർത്ഥി വിരുദ്ധമാണ്. ഇതിൽ പ്രതിഷേധിച്ച് 208 കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് നടത്തും.
ഷഹീൻബാഗ് സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിലെ കോളജുകളിൽ ഐക്യദാർഡ്യ തെരുവുകൾ സംഘടിപ്പിക്കും. എംജി കോളജിൽ എസ്എഫ്‌ഐ പ്രവർത്തകർക്ക് മർദനമേറ്റ സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സച്ചിൻ ദേവ് ആവശ്യപ്പെട്ടു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here