സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് ആലോചനയിലില്ല: കേന്ദ്രമന്ത്രി

ഫേസ്ബുക്കും ട്വിറ്ററും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങള്‍ ആധാറുമായി ലിങ്ക് ചെയ്യിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. വ്യാജ വാര്‍ത്തകളും അശ്ലീല ദൃശ്യങ്ങളും പ്രചരിക്കുന്നത് തടയാന്‍ സാമൂഹ്യമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടിവരുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇങ്ങനെയൊരു കാര്യം സര്‍ക്കാര്‍ ആലോചനയിലില്ലെന്ന് മന്ത്രി അറിയിച്ചു.
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നതിനെതിരെ കടുത്ത നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകളും അശ്ലീലദൃശ്യങ്ങളും പ്രചരിപ്പിക്കുന്നത് തടയാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: aadhar card, facebook
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here