Advertisement

1400 കോടി രൂപയുടെ സ്വർണക്കടത്ത്; മുഖ്യ ആസുത്രകൻ നിസാറെന്ന് മൊഴി

February 5, 2020
Google News 1 minute Read

1400 കോടി രൂപയുടെ സ്വർണക്കടത്ത് ആസൂത്രകൻ നിസാർ പി അലിയാർ തന്നെയെന്ന് ഇന്നലെ പിടിയിലായ സിറാജിന്റെ മൊഴി. സംഘത്തിൽ കൂടുതൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും സിറാജ് വി.ഈസാഖാൻ ഡിആർഐയ്ക്ക് മൊഴി നൽകി. കേരളത്തിലെത്തിച്ച സ്വർണം വിവിധ ഗോഡൗണുകളിൽ സൂക്ഷിച്ച് വിതരണം ചെയ്തതായും മൊഴിയിലുണ്ട്.

ദുബായിൽ നിന്നും ഇരുമ്പ് സ്‌ക്രാപ്പ് എന്ന പേരിൽ 1473 കോടി രൂപയുടെ സ്വർണം തുറമുഖങ്ങൾ വഴി ഇന്ത്യയിലേക്ക് കടത്തിയ കേസിൽ മുഖ്യ സൂത്രധാരൻ പെരുമ്പാവൂർ സ്വദേശി നിസാർ അലിയാണെന്നാണ് ഇന്നലെ പിടിയിലായ സിറാജ് ഡിആർഐയ്ക്ക് മൊഴി നൽകിയത്. സ്വർണം എറണാകുളം ബ്രോഡ്‌വേയിൽ അടക്കമുള്ള ഗോഡൗണുകളിൽ എത്തിച്ചു. ഇവിടെ നിന്നാണ് പിന്നീട് മറ്റിടങ്ങിലേക്ക് വിതരണം നടത്തിയതെന്നും സിറാജ് പറയുന്നു.

പെരുമ്പാവൂർ സ്വദേശി നിസാർ അലിയുടെ സുഹൃത്തുമായ വി.ഇ സിറാജിനെ ഇന്നലെയാണ് മുംബൈ റവന്യു ഇന്റലിജൻസ് കൊച്ചിയിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ചിൽ പെരുമ്പാവൂരിലെ നിസാർ അലിയെ 185 കിലോ സ്വർണക്കട്ടികളുമായി റവന്യു ഇന്റലിജൻസ് മുംബൈയിൽ പിടികൂടുകയായിരുന്നു. ഇതോടെയാണ് രാജ്യത്തെ ഏറ്റവും വലിയ സ്വർണക്കടത്ത് സംഘത്തെക്കുറിച്ച് ഡിആർഐയ്ക്ക് വിവരങ്ങൾ ലഭിക്കുന്നത്. നിസ്സാർ അലിയടക്കം 21 പേരെ പ്രതി ചേർത്താണ് ഡിആർഐ അന്വേഷണം തുരുന്നത്.

 

Story Highlights- Gold Smuggling

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here