സംസ്ഥാനത്തു റജിസ്റ്റര്‍ ചെയ്ത എല്ലാ വാഹനങ്ങളുടെയും വിവരം പരിവാഹന്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും

സംസ്ഥാനത്തു റജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെയും വിവരം കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം രൂപകല്‍പന ചെയ്ത parivahan.gov.in എന്ന വെബ്‌സൈറ്റില്‍ ഇനി ലഭ്യമാകും. വാഹനങ്ങളുടെ നികുതി അടയ്ക്കുക, വില്‍പനയുടെ ഭാഗമായി ഉടമസ്ഥത മാറ്റുക, ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ആണെങ്കില്‍ വിവിധ പെര്‍മിറ്റുകള്‍ തുടങ്ങി ഏതു സേവനവും ഇനി www.parivahan.gov.in എന്ന പോര്‍ട്ടല്‍ വഴിയാണു ചെയ്യേണ്ടത്.
നേരിട്ടു ചെയ്യാന്‍ പ്രയാസമുള്ളവര്‍ക്ക് അക്ഷയ കേന്ദ്രങ്ങളെയും മോട്ടര്‍ വാഹന ഓഫിസുകളിലെ സേവന കേന്ദ്രങ്ങളെയും സമീപിക്കാമെന്നു മോട്ടര്‍വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. സ്വന്തം വാഹനങ്ങളുടെ വിവരങ്ങള്‍ പോര്‍ട്ടല്‍ സന്ദര്‍ശിച്ചു പരിശോധിക്കാന്‍ ഉപയോക്താക്കള്‍ക്കും സാധിക്കും.
വാഹന റജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കു വാഹന്‍ (https://vahan.parivahan.gov.in), ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു സാരഥി (https://sarathi.parivahan.gov.in) എന്നിങ്ങനെ 2 ഭാഗമാണു പോര്‍ട്ടലില്‍. സംസ്ഥാനത്തു കാസര്‍കോട്, വയനാട് ജില്ലകളിലെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ മാത്രമാണു നിലവില്‍ സാരഥിയില്‍ ചേര്‍ത്തിരിക്കുന്നത്. ഒരു മാസത്തിനകം മുഴുവന്‍ ജില്ലകളിലെയും വിവരങ്ങള്‍ ചേര്‍ക്കും.
Story Highlights: parivahan, Motor vehicle department
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here