Advertisement

എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ വെടിക്കെട്ടിന് അനുമതി

February 5, 2020
Google News 1 minute Read

എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്താൻ കർശന ഉപാധികളോടെ ഹൈക്കോടതിയുടെ അനുമതി. വെടിക്കെട്ടിന് കളക്ടർ അനുമതി നിഷേധിച്ചതിനെ തുടർന്ന് ക്ഷേത്രം ഭാരവാഹികൾ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് കോടതി വെടിക്കെട്ടിന് അനുമതി നൽകിയത്.

വെടിക്കെട്ട് നടക്കുന്നതിന് 100 മീറ്റർ ചുറ്റളവിൽ ബാരിക്കേഡുകൾ സ്ഥാപിക്കണം. ബാരിക്കേഡിനകത്ത് വെടിക്കെട്ട് നടത്തുന്നവർ അല്ലാതെ ആരെയും അനുവദിക്കരുത്. 100 മീറ്റർ അകലെ മാത്രമേ കാഴ്ചക്കാരെ അനുവദിക്കാവൂ.

വെടിക്കെട്ട് നടത്തുന്നതിന് കർശനമായി സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണം. കോടതിയിൽ സമർപ്പിച്ച ലിസ്റ്റിലുള്ള പടക്കങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. വെടിക്കെട്ട് നടക്കുമ്പോൾ റവന്യൂ, പൊലീസ്, ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ടാകണം എന്നും കോടതി നിർദേശിച്ചു.

വെടിക്കെട്ട് നടക്കുന്നിടത് കർശന പൊലീസ് സുരക്ഷ വേണം. സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണമെന്നും കോടതി നിർദേശിച്ചു.

Story Highlights- Highcourt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here