Advertisement

ബസില്‍ നിന്ന് സ്ത്രീ റോഡിലേക്ക് തെറിച്ചുവീണ സംഭവം: ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം

February 5, 2020
Google News 1 minute Read

വയനാട് വൈത്തിരിയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് സ്ത്രീ റോഡിലേക്ക് തെറിച്ചുവീണ സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടി. അന്വേഷണ വിധേയമായി കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി. സംഭവത്തില്‍ വിശദമായി അന്വേഷണം നടത്താന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read More: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് സ്ത്രീ റോഡിലേക്ക് തെറിച്ച് വീണു

ഇന്ന് രാവിലെയാണ് വൈത്തിരി ബസ് സ്റ്റാന്‍ഡിന് സമീപം ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് സ്ത്രീ റോഡിലേക്ക് തെറിച്ച് വീണത്. തളിമല സ്വദേശി ശ്രീവള്ളിയാണ് തെറിച്ച് വീണത്. പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുറത്തേക്ക് വരികയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ പിന്‍വാതിലിലൂടെ ശ്രീവള്ളി പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു.

കെഎസ്ആര്‍ടിസി ബസിന് തൊട്ടുപുറകിലായി വന്ന സ്വകാര്യ ബസ് ഉടന്‍ നിര്‍ത്തിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. ഗുരുതരമായി പരുക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ അപകടമുണ്ടായ ബസിന്റെ ഓട്ടോമാറ്റിക്ക് ഡോര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു.

Story Highlights: accident, wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here