പരിശോധന നീണ്ടത് 30 മണിക്കൂർ; വിജയുടെ വീട്ടിലെ റെയ്ഡ് അവസാനിച്ചു

30 മണിക്കൂറോളം നീണ്ട റെയ്ഡിനൊടുവിൽ ആദായനികുതി ഉദ്യോഗസ്ഥർ നടൻ വിജയുടെ വീട്ടിലെ തെരച്ചിൽ അവസാനിപ്പിച്ച് മടങ്ങി. ബിഗിൽ സിനിമയുടെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ടായിരുന്നു വിജയുടെ വീട്ടിൽ ആദായവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
സിനിമയുടെ നിർമാതാക്കൾ, വിതരണക്കാർ, സാമ്പത്തിക സഹായികൾ എന്നിവരുടെ ചെന്നൈ, മധുര ഓഫീസുകളിൽ നടന്ന റെയ്ഡുകളിലായി കണക്കിൽ പെടാത്ത 77 കോടി കണ്ടെടുത്തു. ഭൂമി ആധാരങ്ങളും നിക്ഷേപ രേഖകളും പ്രോമിസറി നോട്ടുകളും പോസ്റ്റ് ഡേറ്റഡ് ചെക്കുകളും കണ്ടെടുത്തു എന്നും റിപ്പോർട്ടുകളുണ്ട്. വിജയ്ക്കൊപ്പം താരത്തിൻ്റെ ഭാര്യയെയും ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. സിനിമകൾക്ക് ധനസഹായം നൽകിയ അൻപുചെഴിയനിൽ നിന്ന് 65 കോടി രൂപ കണ്ടെടുത്തു എന്നും വിവരമുണ്ട്. എന്നാൽ കൃത്യമായ വിവരം നൽകാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല.
ബിഗില്‍ ചിത്രത്തിന് വിജയ് പ്രതിഫലം വാങ്ങിയത് 30 കോടി രൂപ ആയിരുന്നു. പ്രതിഫലം സംബന്ധിച്ച് അൻപ് ചെഴിയന്റെയും നിർമാതാവിന്റെയും മൊഴികളും താരത്തിന്റെ ആദായനികുതി രേഖകളും തമ്മിൽ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു കസ്റ്റഡിയും റെയ്ഡും.
Story Highlights: Income Tax, Actor Vijay
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here