Advertisement

വ്യക്തത വരുത്തിയശേഷം സെന്‍സസ് നടപടികള്‍ തുടങ്ങിയാല്‍ മതി: രമേശ് ചെന്നിത്തല

February 6, 2020
Google News 1 minute Read

എന്‍പിആര്‍, എന്‍ആര്‍സി എന്നിവയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ ഇതില്‍ വ്യക്തത വന്ന ശേഷം മാത്രമേ സെന്‍സസ് നടപടികള്‍ നടത്താവൂ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതുവരെ സെന്‍സസ് നടപടികള്‍ നിര്‍ത്തിവയ്ക്കണം. ഇതുവരെയില്ലാത്ത ചോദ്യങ്ങള്‍ സെന്‍സസില്‍ ചേര്‍ത്തിട്ടുണ്ട്. ഇക്കാര്യത്തിലുള്ള ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രം സെന്‍സസ് നടപടികള്‍ തുടങ്ങിയാല്‍ മതിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഭരണഘടന സംരക്ഷിക്കപ്പെടണം. ഇക്കാര്യത്തില്‍ യാതൊരു രാഷ്ട്രീയ മുതലെടുപ്പും യുഡിഎഫിനില്ല. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത പ്രക്ഷോഭത്തിന് മുന്‍കൈ എടുത്തത് മുസ്‌ലിം ലീഗാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Story Highlights: ramesh chennithala,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here