Advertisement

കോട്ടയത്ത് കാട്ടാന ആക്രമണം; ബൈക്ക് യാത്രികന് പരുക്ക്

February 6, 2020
Google News 1 minute Read

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരുക്കേറ്റു. കൊമ്പുകുത്തി കുഴിയാനിക്കൽ ഷാജിമോനാണ് പരുക്കേറ്റത്. മതമ്പ ഫോറസ്റ്റ് സ്റ്റേഷന് സമീപം വടശ്ശേരി റോഡിൽ വച്ചാണ് കൃഷിയിടത്തിൽ നിൽക്കുകയായിരുന്ന ആന ഷാജിയെ ആക്രമിച്ചത്. ആനയുടെ ആക്രമണത്തിൽ നിലത്ത് വീണ ഷാജി ഓടി രക്ഷപ്പെടുകയായിരുന്നു.

കാലിന് പരുക്കേറ്റ ഷാജിയെ മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. പ്രദേശത്ത് ദിവസങ്ങളായി കാട്ടാനശല്യം രൂക്ഷമാണ്. സോളാർ വേലികൾ തകർത്താണ് ജനവാസ മേഖലയിൽ ആനകൾ കൂട്ടത്തോടെ എത്തിയിരിക്കുന്നത്.

Updating

Story Highlights: Elephant

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here