Advertisement

ചൈനയിൽ നിന്ന് തിരിച്ചെത്താൻ സഹായം അഭ്യർത്ഥിച്ച് മലയാളി മെഡിക്കൽ വിദ്യാർത്ഥികൾ

February 6, 2020
Google News 0 minutes Read

കൊറോണ ഭീതിയെത്തുടർന്ന് ചൈനയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ച മെഡിക്കൽ വിദ്യാർത്ഥികൾ വിമാനത്താവളത്തിൽ കുടുങ്ങി. ഡാലിയൻ യൂണിവേഴ്‌സിറ്റിയിലെ 21 മലയാളി വിദ്യാർത്ഥികളടങ്ങിയ സംഘമാണ് കുനിങ് വിമാനത്താവളത്തിൽ കുടുങ്ങിയത്. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടങ്കിലുംഇതുവരെ നടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു.

സിംഗപ്പൂർ വഴി നാട്ടിലെത്താനുള്ള വിമാനത്തിലാണ് ഇവർ ടിക്കറ്റെടുത്തിരുന്നത്. ബോർഡിംഗ് സമയത്താണ് ചൈനയിൽ നിന്നുള്ള വിദേശികൾക്ക് സിംഗപ്പൂരിൽ വിലക്കുള്ള കാര്യം വിദ്യാർത്ഥികൾ അറിയുന്നത്. യാത്ര അനുവദിക്കാനാകില്ലെന്ന് വിമാനത്താവള അധികൃതർ നിലപാടെടുത്തു. തിരിച്ചെത്തില്ലെന്ന് എഴുതി വാങ്ങിയ ശേഷമാണ് യൂണിവേഴ്‌സിറ്റി ഹോസ്റ്റൽ അധികൃതർ വിദ്യാർത്ഥികൾക്കു മടങ്ങാൻ അനുമതി നൽകിയത്. ഹോസ്റ്റലിലേക്ക് മടങ്ങാൻ കഴിയാത്തതിനാൽ എന്തുചെയ്യണമെന്ന് അറിയാതെ പകച്ചു നിൽക്കുകയാണ് വിദ്യാർത്ഥികൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here