മരട് ഫ്ലാറ്റ് ഉടമ സന്ദീപ് മേത്തയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

മരടിൽ സുപ്രിം കോടതി ഉത്തരവ് പ്രകാരം പൊളിച്ചു നീക്കിയ ഫ്ലാറ്റു കളിൽ ഒന്നായ ജെയിൻ ഹൗസിങിന്റെ ഉടമ സന്ദീപ് മേത്തയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
അനധികൃത ഫ്ലാറ്റു നിർമ്മാണവുമായി ബന്ധപെട്ട് ഫ്ലാറ്റ് നിർമാതക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തിയായിരുന്നു കേസ്. ചെന്നൈ യിലെ ജെയിൻ കൺസ്ട്രക്ഷൻസിന്റെ ഓഫീസിൽ നിന്നും നിരവധി രേഖകൾ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. നിർമാണക്കമ്പനി ഉടമകളും ഉദ്യോഗസ്ഥരും രേഖകളിൽ നിലമായിരുന്ന സ്ഥലത്ത് വഴിവിട്ട് നിർമാണം നടത്താൻ ഗൂഢാലോചന നടത്തിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. മരട് നഗരസഭാ ഓഫീസിൽനിന്ന് നൂറുകണക്കിനു രേഖകളാണ് പരിശോധനക്കായി പിടിച്ചെടുത്തത്. മരടിലെ അനധികൃത ഫ്ലാറ്റ് നിർമാണങ്ങളില്‍ ഏറ്റവും വലുതും ചെലവേറിയതുമായിരുന്നു ജെയിൻ കോറൽകോവ് ഫ്ലാറ്റ്.
ജനുവരി 11, 12 തിയ്യതികളിലായാണ് മരട് ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്നത്. ആദ്യം ആൽഫാ സെറീനും, എച്ടുഓയുമാണ് പൊളിച്ചു നീക്കിയത്. രണ്ടാം ദിവസമാണ് ജെയിൻ കോറലും, ഗോൾഡൻ കായലോരവും പൊളിച്ചു നീക്കിയത്.
Story Highlights- Maradu Flat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here