Advertisement

ശബരിമല തിരുവാഭരണത്തിന്റെ സുരക്ഷ സുപ്രിം കോടതി നാളെ പരിഗണിക്കും

February 6, 2020
1 minute Read

ശബരിമല തിരുവാഭരണത്തിന്റെ സുരക്ഷ സുപ്രിം കോടതി നാളെ (07-02) പരിഗണിക്കും. ആഭരണങ്ങൾ സുരക്ഷിതമാണോയെന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ മറുപടി നൽകും. ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.

തിരുവാഭരണം വ്യക്‌തിപരമായ സ്വത്തല്ലെന്നും അയ്യപ്പന്റേതാണെന്നും ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ തവണ നിരീക്ഷിച്ചിരുന്നു. പന്തളം രാജകുടുംബത്തിനിടയിലെ തർക്കം ദേവസ്വം ബോർഡ് ചൂണ്ടിക്കാട്ടിയപ്പോൾ തിരുവാഭരണം സുരക്ഷിതമാണോയെന്ന് കോടതി ആരായുകയായിരുന്നു. അയ്യപ്പന് സമർപ്പിച്ചതോടെ തിരുവാഭരണം ദേവന്റേത് ആയിക്കഴിഞ്ഞു. അയ്യപ്പന് മാത്രം അവകാശപ്പെട്ട തിരുവാഭരണം ക്ഷേത്രത്തിന് കൈമാറേണ്ടതല്ലേ, ആഭരണങ്ങൾ സുരക്ഷിതമാക്കാൻ എന്ത് നടപടി സ്വീകരിച്ചു, ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്റെ കസ്റ്റഡിയിലേക്ക് എന്തുകൊണ്ട് മാറ്റിയില്ല തുടങ്ങിയ ചോദ്യങ്ങളും കോടതിയിൽ നിന്നുണ്ടായി. തിരുവാഭരണത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന് ഏറ്റെടുത്തു കൂടെയെന്നും ജസ്റ്റിസ് എൻവി രമണ ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് സർക്കാർ നൽകേണ്ടത്.

2006 ജൂണിൽ നടത്തിയ ദേവപ്രശ്നം തങ്ങളുടെ സമ്മതമില്ലാതെ നടത്തിയതാണെന്നും അതിന്റെ അടിസ്ഥാനത്തിലുള്ള നിർദേശങ്ങൾ നടപ്പാക്കുന്നതു തടയണമെന്നും ആവശ്യപ്പെട്ട് പന്തളം രാജ കുടുംബാംഗമായ രേവതി നാൾ രാമവർമ രാജ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിക്കുന്നത്.

ശബരിമല തിരുവാഭരണം വ്യക്തിപരമായ സ്വത്തല്ലെന്നും അയ്യപ്പന്റേതാണെന്നും സുപ്രിംകോടതി നിരീക്ഷിച്ചിരുന്നു. 2006 ജൂണിൽ നടത്തിയ ദേവപ്രശ്‌നം തങ്ങളുടെ സമ്മതമില്ലാതെ നടത്തിയതാണെന്നും അതിന്റെ അടിസ്ഥാനത്തിലുള്ള നിർദേശങ്ങൾ നടപ്പാക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് പന്തളം രാജ കുടുംബാംഗമായ രേവതി നാൾ പി രാമവർമ രാജ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

Story Highlights: Sabarimala, Supreme Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top