നോട്ട് നിരോധന കാലത്ത് സുഭാഷ് വാസു കള്ളപ്പണം വെളുപ്പിച്ചുവെന്ന് എസ്എൻഡിപി; അന്വേഷണം ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി

സുഭാഷ് വാസുവിനെതിരെ എസ്എൻഡിപി യോഗം നേതൃത്വം. നോട്ട് നിരോധന കാലത്ത് കള്ളപ്പണം വെളുപ്പിച്ചെന്നാണ് ആരോപണം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി നൽകി.
എസ്എൻഡിപിയിൽ സുഭാഷ് വാസു വെള്ളാപ്പള്ളി പരസ്യപോര് തുടരുന്നതിനിടെയാണ് സുഭാഷ് വാസുവിനെ കുരുക്കി വെള്ളാപ്പള്ളി വിഭാഗം രംഗത്ത് വന്നത്. മാവേലിക്കര യൂണിയന്റെ അക്കൗണ്ടുകൾ വഴി ഒരു കോടിയിൽപ്പരം രൂപയുടെ കള്ളപ്പണം മാറ്റിയെടുത്തു എന്നാണ് സുഭാഷ് വാസുവിനെതിരായ ആരോപണം. നോട്ടു നിരോധന കാലത്താണ് ഇടപാട് നടന്നത്. വിഷയത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാവേലിക്കര യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി നൽകി.
അതേസമയം എസ്എൻഡിപി വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുഭാഷ് വാസു ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഗൂഢാലോചന, വഞ്ചന അടക്കമുള്ള വകുപ്പുകൾ ചുമത്തി മാവേലിക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നും പൊലീസ് അന്വേഷണം നിർത്തണമെന്നുമാണ് ഹർജിയിലെ ആവശ്യം. മാവേലിക്കര യൂണിയൻ അംഗം ദയകുമാർ ആണ് സുഭാഷ് വാസു വിനെതിരെ കേസ് നൽകിയത്.
Story Highlights- Subhash Vasu. SNDP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here