വിജയിയെ അറസ്റ്റ് ചെയ്‌തേക്കും; ചോദ്യം ചെയ്യൽ 17 മണിക്കൂർ പിന്നിട്ടു

തമിഴ് നടൻ വിജയിയെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന. താരത്തെ ചോദ്യം ചെയ്യുന്നത് 17 മണിക്കൂർ പിന്നിട്ട സാഹചര്യത്തിലാണ് നടപടി അറസ്റ്റിലേക്ക് നീളുമെന്ന സൂചനകൾ പുറത്തുവരുന്നത്.
കോടികളുടെ വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടർന്ന് നടൻ വിജയിയുടെ വീട്ടിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. സംഭവ സമയത്ത് വീട്ടിലില്ലാതിരുന്നതിനാൽ താരത്തെ സംഘം ഫോണിലൂടെ ചോദ്യം ചെയ്തിരുന്നുവെന്നാണ് ഇന്നലെ പ്രചരിച്ച വാർത്തകൾ. എന്നാൽ 17 മണിക്കൂറായി വിജയിയെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ട്.
‘ബിഗിൽ’ സിനിമയുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. നേരത്തെ ബിഗിൽ സിനിമയുടെ നിർമാതാക്കളുടേയും സംവിധായകന്റേയും വീടുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.
Story highlights- Vijay,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here