ആന്ധ്രാപ്രദേശിൽ നിന്ന് ഇരുതലമൂരിയുമായെത്തിയ രണ്ട് യുവാക്കളെ കണ്ണൂരില്‍ പൊലീസ് പിടികൂടി

ആന്ധ്രാ പ്രദേശിൽ നിന്നും ഇരുതലമൂരി പാമ്പുമായെത്തിയ രണ്ട് യുവാക്കളെ കണ്ണൂര്‍ പയ്യന്നൂരില്‍ പൊലീസ് പിടികൂടി. ദേശീയ പാതയില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇവരെ പൊലീസ് പിടികൂടിയത്.
ഇരുതലമൂരിയെ കടത്താൻ ശ്രമിച്ച ആന്ധ്രാ സ്വദേശി രമേഷ്, കാസര്‍ഗോഡ് ആയിറ്റി സ്വദേശി പ്രദീപ് എന്നിവരെയാണ് പയ്യന്നൂര്‍ പൊലീസ് പിടികൂടിയത്. ആന്ധ്രയിലെ ചിറ്റൂരില്‍ നിന്നും രണ്ട് ലക്ഷം രൂപയ്ക്ക് വാങ്ങി പതിനഞ്ച് ലക്ഷം രൂപയ്ക്ക് ചെറുവത്തൂര്‍ സ്വദേശിക്ക് കൈമാറാനായി കൊണ്ടുവരികയായിരുന്നു. ദേശീയപാതയിൽ വൈകീട്ട് വാഹന പരിശോധന നടത്തുന്നതിനിടെ നിർത്താതെ പോയ ഇന്നോവ കാർ പിന്തുടർന്നാണ് പൊലിസ് ഇവരെ പിടികൂടിയത്. പരിശോധനയില്‍ ട്രാവലര്‍ ബാഗില്‍ മണല്‍ നിറച്ച് ഇരുതലമൂരിയെ ഒളിപ്പിച്ച് വെച്ചതായി കണ്ടെത്തുകയായിരുന്നു.
120 സെന്‍റിമീറ്റര്‍ നീളമുള്ള ഇരുതലമൂരിയെയാണ് ഇവരില്‍ നിന്നും പൊലീസ് പിടികൂടിയത്. ഇരുതലമൂരിയേയും യുവാക്കളെയും വാഹനവും വനംവകുപ്പിന് കൈമാറി.
ഇരുതലമൂരിക്ക് അത്ഭുത സിദ്ധികള്‍ ഉണ്ടെന്നും ഇവയെ വീട്ടില്‍ സൂക്ഷിക്കുന്നത് കൊണ്ട് ഭാഗ്യം തേടിയെത്തുമെന്നുമുള്ള അന്ധ വിശ്വാസം പ്രചരിപ്പിച്ചാണ് വിൽപ്പന. വിദേശ രാജ്യങ്ങളിലേക്കടക്കം ഇവയെ കടത്തുതുന്നുണ്ട്. ഷെഡ്യൂൾ നാലില്‍ ഉള്‍പ്പെട്ട ജീവികളെ പിടിക്കുന്നതും വില്‍ക്കാന്‍ ശ്രമിക്കുന്നതും മൂന്ന് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റ കൃത്യമാണ്.
Story Highlights: Western Blind Snake, Kerala Police, Arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here