Advertisement

സംസ്ഥാന ബജറ്റ് ഇന്ന്; സേവനങ്ങള്‍ക്കുള്ള നിരക്ക് വര്‍ധിച്ചേക്കും

February 7, 2020
1 minute Read

സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് ഇന്ന് അവതരിപ്പിക്കും. വരുമാനം വര്‍ധിപ്പിക്കാനും ചെലവ് ചുരുക്കാനുമുള്ള നിര്‍ദേശങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിക്കും. മദ്യ നികുതി സേവനങ്ങള്‍ക്കുള്ള നിരക്ക്, ഭൂമിയുടെ ന്യായവില ഫീസ് എന്നിവ ഉയര്‍ത്തിയേക്കും.

മൂല്യ വര്‍ധിത നികുതി കുടിശിക പിരിക്കാന്‍ പുതിയ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പ്രഖ്യാപിച്ചേക്കും. ക്ഷേമ പെന്‍ഷനുകളുടെ തുക ഉയര്‍ത്താന്‍ സാധ്യതയുണ്ട്. പെന്‍ഷന്‍ പ്രായം കൂട്ടുകയോ വിരമിക്കല്‍ തീയതി ഏകീകരിക്കുകയോ ചെയ്യില്ലെന്നാണ് സൂചന.

Read More: സംസ്ഥാന ബജറ്റ്; വിവിധ സേവനങ്ങള്‍ക്കുള്ള നിരക്കും മദ്യവിലയും വര്‍ധിക്കുമെന്ന് സൂചന

മൂല്യവര്‍ധിത നികുതി കുടിശിക ഉള്ളവര്‍ക്കെതിരെ ബജറ്റിനു ശേഷം ജപ്തി നടപടികള്‍ കൈക്കൊള്ളുമെന്ന് ധനമന്ത്രി കഴിഞ്ഞദിവസം ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. മദ്യത്തിനുള്ള നികുതിയില്‍ വലിയ വര്‍ധനവിന് കഴിയില്ലെന്നു പറഞ്ഞ ധനമന്ത്രി നേരിയ വര്‍ധനവിന്റെ സൂചനയും നല്‍കിയിരുന്നു.

ജിഎസ്ടി വന്നതോടെ മൂല്യ വര്‍ധിത നികുതി കുടിശിക പിരിവ് നിര്‍ത്തിവച്ചിരുന്നു. ഇനി ജപ്തി നടപടികളിലേക്കു കടക്കും. ബജറ്റില്‍ ഇത്തവണയും കെഎസ്ആര്‍ടിസിക്ക് സഹായം നല്‍കുമെന്നും മന്ത്രി തോമസ് ഐസക് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

Story Highlights: State Budget 2020, budget 2020

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top