കൊറോണ വൈറസ് ; രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം

യുഎഇയില്‍ കൊറോണ വൈറസ് ബാധിച്ച രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. അതേസമയം, ആധുനിക സജ്ജീകരണങ്ങളുള്ള ഇലക്‌ട്രോണിക് സംവിധാനം ഉപയോഗിച്ച് കൊറോണ വൈറസ് ബാധിച്ചവരെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങളും ദുബായ് ആരോഗ്യ പ്രതിരോധവകുപ്പ് ആരംഭിച്ചു.
വൈറസ് ബാധ കണ്ടെത്തിയാല്‍ ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും സൗജന്യ ചികിത്സ ലഭ്യമാക്കാനാണ് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് ആശുപത്രികള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. വൈറസ് ബാധ കണ്ടെത്താന്‍ രാജ്യത്തെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും നൂതന ഇലക്ട്രോണിക് സംവിധാനമൊരുക്കി. ഇതിലൂടെ രോഗബാധ പെട്ടെന്ന് മനസിലാക്കാനും മികച്ച ചികിത്സ ലഭ്യമാക്കാനും സാധിക്കുമെന്ന്് ആരോഗ്യമന്ത്രാലയം അറിയിച്ചു.
രോഗിയുടെ പൂര്‍ണവിവരങ്ങള്‍ മനസിലാക്കാനും വിവിധ ആശുപത്രികള്‍ക്ക് കൈമാറാനും വരീദ് എന്ന ഇലക്ട്രോണിക് സംവിധാനം സഹായകമാകുമെന്ന് മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി അവാദ് സാഗിര്‍ അല്‍ കെത്ബി പറഞ്ഞു. വൈറസ് ബാധയുടെ പശ്ചാതലത്തില്‍ അണുബാധ നിയന്ത്രണ നയങ്ങളും പരിഷ്‌കകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
.
Story Highlights- corona virus, UAE Health Ministry, free treatment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here