വാഹന നികുതി കൂട്ടി; ആഢംബര കാറുകള്‍ക്കും ബൈക്കുകള്‍ക്കും അധിക നികുതി

ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ചുവര്‍ഷത്തെ നികുതി പൂര്‍ണമായി ഒഴിവാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. പുതുതായി വാങ്ങുന്ന പെട്രോള്‍, ഡീസല്‍ ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ചുവര്‍ഷ നികുതിയില്‍ ഏര്‍പ്പെടുത്തിയിരുന്ന റിബേറ്റ് എടുത്തുകളയും. ഇത്തരം വാഹനങ്ങളുടെ ആദ്യ അഞ്ചു വര്‍ഷത്തെ ഒറ്റത്തവണ നികുതി 2500 രൂപയായി നിജപ്പെടുത്തി.
പുതുതായി വാങ്ങുന്ന ഇലക്ട്രിക് കാറുകള്‍ ഇലക്ട്രിക് മോട്ടോര്‍ സൈക്കിളുകള്‍, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഇലക്ട്രിക് പ്രൈവറ്റ് സര്‍വീസ് വാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍ എന്നിവയുടെ ഒറ്റത്തവണ നികുതി അഞ്ച് ശതമാനമായി നിജപ്പെടുത്തി.
ടിപ്പര്‍ വിഭാഗത്തില്‍ പെടാത്തതും 20000 കിലോഗ്രാം രജിസ്റ്റേര്‍ഡ് ലെയ്ഡന്‍ വെയ്റ്റില്‍ കൂടുതലുള്ളതുമായ ചരക്കുവാഹനങ്ങളുടെ നികുതിയില്‍ 25 ശതമാനം കുറവ് വരുത്തി.
രണ്ടു ലക്ഷം വരെ വില വരുന്ന മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഒരു ശതമാനവും പതിനഞ്ച് ലക്ഷം വരെ വിലവരുന്ന മോട്ടോര്‍ കാറുകള്‍, സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന പ്രൈവറ്റ് സര്‍വീസ് വാഹനങ്ങള്‍ എന്നിവയുടെ നികുതിയില്‍ രണ്ട് ശതമാനവും വര്‍ധനവ് വരുത്തി. ഇതുവഴി 200 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
പൊലൂഷന്‍ ടെസ്റ്റിംഗ് സ്റ്റേഷനുകളുടെ ലൈസന്‍സ് ഫീ ഇരുപത്തയ്യായിരം രൂപയായി വര്‍ധിപ്പിച്ചു. സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന മുച്ചക്ര വാഹനങ്ങളുടെ നികുതിയില്‍ രണ്ട് ശതമാനം വര്‍ധനവ് വരുത്തി. കൂടുതല്‍ ഫാന്‍സി നമ്പരുകള്‍ ചേര്‍ക്കും.
Story Highlights: State Budget 2020, budget 2020,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here