ഡൽഹിയിൽ തെരഞ്ഞെടുപ്പിനിടയിൽ സംഘർഷം; എഎപി പ്രവർത്തകനെ കൈയ്യേറ്റം ചെയ്യാൻ ശ്രമം

ഡൽഹിയിൽ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടയിൽ സംഘർഷം.  ചാന്ദ്‌നി ചൗക്കിലെ കോൺഗ്രസ് സ്ഥാനാർഥിയും മുൻ എഎപി എംഎൽഎയുമായ അൽക്ക ലാംബയാണ് എഎപി പ്രവർത്തകനെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. അൽക്ക ലാംബയുടെ മകനെക്കുറിച്ചുള്ള സംസാരത്തിൽ പ്രകോപിതയായാണ് എഎപി പ്രവർത്തനെ കൈയ്യേറ്റം ചെയ്യാനൊരുങ്ങിയതെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നവർ പറയുന്നു.

 

എന്നാൽ,  പോളിംഗ്ബൂത്തിൽ സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ സ്ഥലത്തെത്തി എഎപി പ്രവർത്തകനെ മാറ്റി. അൽക്കയുടെ ഈ പ്രവർത്തിക്ക് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകമെന്ന് എഎപി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു. എഎപി എംഎൽഎയായിരുന്ന അൽക്ക ലാംബ അരവിന്ദ് കേജ്രിവാളുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് പാർട്ടി വിടുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top