രണ്ടാം ഏകദിനത്തിലും തോല്‍വി ; ഇന്ത്യ പരമ്പര കൈവിട്ടു

ഹാമില്‍ട്ടണില്‍ ന്യുസീലന്റിനെതിരെ ഇന്ത്യയ്ക്ക് പരമ്പര നഷ്ടം. രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ 22 റണ്‍സിന് തോല്‍പ്പിച്ചാണ് കിവീസ് പരമ്പര സ്വന്തമാക്കിയത്. രണ്ടാം ഏകദിനവും ജയിച്ച് മൂന്ന് മല്‍സരങ്ങളുടെ പരമ്പരയില്‍ കിവീസ് 2-0 ലീഡ് നേടി. രണ്ടാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യുസീലാന്‍ഡ് എട്ട് വിക്കറ്റിന് നഷ്ടത്തില്‍ 273 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ മുന്‍നിര ബാറ്റിംഗ് ദയനീയ പ്രകടനമാണ് പുറത്തെടുത്തത്. 48.3 ഓവറില്‍ 251 റണ്‍സിന് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ക്രീസ് വിട്ടു.
രവീന്ദ്ര ജഡേജ (55), ശ്രേയസ് അയ്യര്‍ (52), നവദീപ് സെയ്നി (45) എന്നിവരടങ്ങുന്ന മധ്യനിര മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി പൊരുതി നോക്കിയത്. 73 പന്തില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്സറുമുള്‍പ്പെട്ടതായിരുന്നു ജഡേജയുടെ ഇന്നിംഗ്‌സ്. ശ്രേയസ് 57 പന്തില്‍ ഏഴ് ബൗണ്ടറികളും ഒരു സിക്സറുമടക്കമാണ് 52 റണ്‍സെടുത്തത്. സെയ്നി 49 പന്തില്‍ അഞ്ച് ബൗണ്ടറികളും രണ്ട് സിക്സറും നേടി. എട്ടാം വിക്കറ്റില്‍ ജഡേജ- സെയ്നി സഖ്യം 76 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും സെയ്നി പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ അവസാനിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് അയക്കപ്പെട്ട കിവീസ് എട്ട് വിക്കറ്റിന് 273 റണ്‍സെടുത്തു. മാര്‍ട്ടിന്‍ ഗുപ്റ്റിലും (79) റോസ് ടെയ്ലറുമാണ് (73) കിവീസിന്റെ പ്രധാന സ്‌കോറര്‍മാര്‍. ഇതോടെ മൂന്ന് മത്സരങ്ങള്‍ ഉള്ള ഏകദിന പരമ്പരയില്‍ രണ്ട് തോല്‍വികള്‍ ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമായി.
Story Highlights- second ODI, india vs new zealand, dropped the series
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here