Advertisement

രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് പ്രസാദവിതരണം പോലെ; കനയ്യ കുമാർ

February 8, 2020
Google News 1 minute Read

പ്രസാദം സൗജന്യമായി വിതരണം ചെയ്യുന്നത് പോലെ ജനങ്ങൾക്കെതിരെ ഇന്ത്യയിൽ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നുവെന്ന് സിപിഐ നേതാവ് കനയ്യ കുമാർ. സാമൂഹിക പ്രവർത്തകരെ അറസ്റ്റ് ചെയ്യാം, കർണാടകയിൽ സ്‌കൂൾ വിദ്യാർത്ഥികളെ നാടകം കളിച്ചതിന് രാജ്യദ്രോഹം ചുമത്തി അറസ്റ്റ് ചെയ്യാം, എന്നാൽ കശ്മീരിൽ തീവ്രവാദികൾക്കൊപ്പം കസ്റ്റഡിയിലെടുത്ത പൊലീസുകാരനെതിരെ ഇതുവരെ കേസ് എടുത്തിട്ടില്ലെന്ന് കനയ്യ ആരോപിച്ചു.

Read Also: ഡൽഹി തെരഞ്ഞെടുപ്പ്; കേജ്രിവാൾ ഹാട്രിക്ക് അടിക്കുമെന്ന് ടൈംസ് നൗ എക്‌സിറ്റ് പോൾ

ഗോഡ്സേപക്ഷക്കാരായ ബിജെപി നേതാക്കൾ ഇന്ത്യൻ യുവതയുടെ കൈകളിൽ തോക്ക് നൽകുന്നു. പക്ഷേ അമിത് ഷായെ പോലുള്ളവർ മകന് ബിസിസിഐ സെക്രട്ടറി സ്ഥാനമാണ് ഒരുക്കുന്നത്. നേതാക്കൾ മക്കളെ ഓക്സ്ഫോർഡിലും കേംബ്രിഡ്ജിലും അയച്ച് പഠിപ്പിക്കുന്നു. എന്നാൽ രാജ്യത്തെ യുവാക്കൾ മൂന്ന് വർഷത്തെ ബിരുദ പഠനം അഞ്ച് വർഷം കൊണ്ട് തീർക്കേണ്ട അവസ്ഥയിലാണ്.

വാജ്‌പേയി സർക്കാർ പൗരത്വ നിയമം ഭേദഗതി ചെയ്തിട്ടും പുതിയ ഭേദഗതിയുടെ ആവശ്യം ഉണ്ടെന്ന് കേന്ദ്രത്തിന് തോന്നിയത് എന്തുകൊണ്ടാണെന്നും ഇത്തരം പ്രകോപനപരവും തെറ്റിധരിപ്പിക്കുന്നതുമായ നയം സ്വീകരിക്കുന്നത് എന്തിനാണെന്നും കനയ്യ ചോദിച്ചു.

ഭേദഗതിയെ എതിർക്കുന്നവർ അഭയാർഥികളുടെ പൗരത്വത്തിന് എതിരാണെന്ന് അമിത് ഷാ പറഞ്ഞിരുന്നു. എന്നാൽ ഇത് തെറ്റാണെന്നും പൗരത്വം വേണമെന്നുള്ള ആളുകൾക്ക് നിലവിലെ നിയമം അനുസരിച്ച് അത് ലഭിക്കുമെന്നും കനയ്യ കുമാർ. ബീഹാറില്‍ പൗരത്വ നിയമ ഭേദഗതി, ദേശീയ ജനസംഖ്യാ രജിസ്റ്റർ, പൗരത്വ രജിസ്റ്റർ എന്നിവയ്‌ക്കെതിരെയുള്ള റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

kanhaiya kumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here