മിൽമ മലബാർ മേഖലാ യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയമുറപ്പിച്ച് എൽഡിഎഫ്

മിൽമ മലബാർ മേഖലാ യൂണിയൻ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയം. 14ൽ ഒൻപത് സീറ്റും നേടിയാണ് ഇടതുപക്ഷം ഭരണം സ്വന്തമാക്കിയത്. ഇതാദ്യമായാണ് മിൽമയുടെ ഭരണം എൽഡിഎഫ് പിടിച്ചെടുക്കുന്നത്.
30 വർഷ ചരിത്രത്തിൽ ആദ്യമായാണ് മലബാർ മേഖലാ യൂണിയനിൽഎൽഡിഎഫിന് ഭരണം ലഭിക്കുന്നത്.മലബാർ മേഖലാ യൂണിയന് കീഴിലുള്ള പാലക്കാട് ജില്ലയിൽ നാലുംകോഴിക്കോട് മൂന്നും കാസർഗോഡ് രണ്ടും സീറ്റുകളുലേക്ക് ഇടതുപക്ഷ പ്രതിനിധികൾ തെരഞ്ഞെടുക്കപ്പെട്ടു.കണ്ണൂർ,വയനാട്, മലപ്പുറം ജില്ലകളിലായി അഞ്ച് യുഡിഎഫ് പ്രതിനിധികളും തെരഞ്ഞെടുപ്പിൽ വിജയിച്ചു.
മലബാർ യൂണിയൻ ചെയർമാനായിരുന്ന കോൺഗ്രസ് പ്രതിനിധികെ സുരേന്ദ്രൻ നായരടക്കം തോറ്റു. ക്ഷീരസംഘം പ്രതിനിധികളായ 1,100 ഓളം പേരായിരുന്നു വോട്ടർമാർ. സാധാരണ മേഖലാടിസ്ഥാനത്തിൽ ഒറ്റ കേന്ദ്രത്തിൽ എല്ലാ വോട്ടർമാരെത്തി വോട്ട് ചെയ്യുന്നതായിരുന്നു പതിവ്. എന്നാൽ, ഇത്തവണ ജില്ലാടിസ്ഥാനത്തിൽ അതത് ജില്ലാ കേന്ദ്രങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്.വിജയിച്ച ഭരണസമിതി അംഗങ്ങൾ 10ന് കോഴിക്കോട് പെരിങ്ങളത്തെ മിൽമ മേഖലാ ആസ്ഥാനത്ത് യോഗം ചേർന്ന് ഭാരവാഹികളെതെരഞ്ഞെടുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here