സംസ്ഥാന ബജറ്റിൽ തിരുവനന്തപുരത്തെ അവഗണിച്ചെന്ന് ആരോപണം

സംസ്ഥാന ബജറ്റിൽ തലസ്ഥാനമായ തിരുവനന്തപുരത്തെ അവഗണിച്ചെന്ന ആരോപണത്തിൽ പോര് മുറുകുന്നു. അവഗണനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് കോൺഗ്രസും ബിജെപിയും. പ്രതിപക്ഷം ഇക്കാര്യം സജീവ ചർച്ചയാക്കിയിട്ടുണ്ട്. ബിജെപി സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. സമൂഹ മാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്.
Read Also: എയ്ഡഡ് സ്‌കൂൾ അധ്യാപക നിയമനം; നിയന്ത്രണം ഏർപ്പെടുത്തുമെന്ന നിലപാടിൽ മാറ്റമില്ലെന്ന് സർക്കാർ
കാട്ടാക്കട ജംഗ്ഷൻ വികസനത്തിന് 20 കോടിയും കഴക്കൂട്ടം മിനി സിവിൽ സ്‌റ്റേഷന് പത്ത് കോടിയും ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് 69 കോടി, അരുവിക്കര കുപ്പിവെള്ള പദ്ധതി പൂർത്തീകരണത്തിന് രണ്ട് കോടി, കാര്യവട്ടത്ത് ഇന്റർനാഷണൽ ആർക്കേവ്‌സ് സ്റ്റഡി ആൻഡ് റിസേർച്ച് സെന്റർ പദ്ധതിക്ക് ആറ് കോടി എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്.
മറ്റ് നഗരങ്ങൾക്ക് പ്രഖ്യാപിച്ചത് പോലെ നഗര വികസന പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. തീരദേശ വികസനത്തിന് അടിസ്ഥാന വികസന പദ്ധതികൾ പ്രതീക്ഷച്ചെങ്കിലും നിരാശയായിരുന്നു തലസ്ഥാനത്തിന് ഫലം. ഗതാഗത കുരുക്ക് കുറക്കാൻ ലൈറ്റ് മെട്രോ, ജഗതിയിലും വഴുതക്കാടും മേൽപ്പാലം എന്നീ പദ്ധതികൾക്ക് തുക വകയിരുത്തിയിട്ടില്ല. വലിയതുറ, പൂന്തുറ മത്സ്യ ബന്ധന തുറമുഖ പദ്ധതികളെയും ബജറ്റിൽ അവഗണിച്ചു.
വിവാദം ചൂടേറിയതോടെ സിപിഐഎം ജില്ലാ കമ്മറ്റി തന്നെ വിശദീകരണവുമായി രംഗത്തെത്തി. ജില്ലയ്ക്കായി സമഗ്ര പാക്കേജ് എന്ന പേരിൽ പ്രഖ്യാപനങ്ങളില്ലെങ്കിലും മറ്റ് പദ്ധതികൾ ഉയർത്തിക്കാണിക്കുകയാണ് പാർട്ടി ജില്ലാ നേതൃത്വം.
trivandrum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here