Advertisement

എയ്ഡഡ് സ്‌കൂൾ അധ്യാപക നിയമനം; നിയന്ത്രണം ഏർപ്പെടുത്തുമെന്ന നിലപാടിൽ മാറ്റമില്ലെന്ന് സർക്കാർ

February 8, 2020
Google News 1 minute Read

എയ്ഡഡ് സ്‌കൂൾ അധ്യാപക നിയമനത്തിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന നിലപാടിൽ മാറ്റമില്ലെന്ന് സർക്കാർ. മാനേജ്‌മെന്റുകൾ സൃഷ്ടിച്ച തസ്തികകൾ പലതും വ്യാജമാണെന്നാണ് നിലപാട്. എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നും തസ്തിക സൃഷ്ടിക്കുന്നതിൽ നിലവിലുള്ള രീതി മാറ്റുമെന്നും ബജറ്റിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ മാനേജ്‌മെന്റുകൾ പ്രതിഷേധം ഉയർത്തിയെങ്കിലും തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സർക്കാർ. അടുത്ത അധ്യയന വർഷം മുതൽ ഇത് കർശനമാക്കും.

12000ൽ അധികം അധ്യാപകർ സംരക്ഷിത അധ്യാപകരായി ശമ്പളത്തോടെ തുടരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഒരു ഡിവിഷനിലെ അനുപാതത്തേക്കാൾ ഒരു കുട്ടി അധികമായി വന്നാൽ പുതിയ തസ്തിക സൃഷ്ടിക്കുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കുമെന്നാണ് സർക്കാരിന്റെ കണക്ക്. ഈ സാഹചര്യത്തിലാണ് തീരുമാനം. ഇക്കാര്യത്തിൽ ഇടത് മുന്നണിയിലെ മറ്റ് കക്ഷികൾക്കും സമാന നിലപാടാണുള്ളത്.

എന്നാൽ സർക്കാർ തീരുമാനം തങ്ങളുടെ നിയമനാധികാരം കവരാനുള്ള നീക്കമാണെന്നാണ് മാനേജ്‌മെന്റുകളുടെ ആരോപണം. ഇപ്പോൾ തന്നെ പല സ്‌കൂളുകളിലും കുട്ടികൾ കൂടുതലുണ്ടായിട്ടും അധിക തസ്തിക അനുവദിക്കാൻ ഉദ്യോഗസ്ഥർ തയാറാകുന്നില്ല. പുതിയ തീരുമാനം കൂടി നിലവിൽ വന്നാൽ നിയമനം സ്തംഭിക്കുമെന്നും മാനേജ്‌മെന്റുകൾ ആരോപിച്ചു.

 

aided school teacher appoinment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here