Advertisement

വയനാട്ടില്‍ പട്ടാപ്പകല്‍ മാവോയിസ്റ്റുകള്‍ പ്രകടനം നടത്തി

February 8, 2020
1 minute Read

മാനന്തവാടി തലപ്പുഴ കമ്പമലയില്‍ പട്ടാപ്പകല്‍ മാവോയിസ്റ്റുകള്‍ പ്രകടനം നടത്തി. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. സംഘത്തില്‍ ഏഴ് പേരാണ് ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ മൂന്ന് പേര്‍ സ്ത്രീകളായിരുന്നു. ആയുധദാരികളായ ഇവര്‍ കവലയില്‍ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തി. പൗരത്വ റജിസ്റ്ററിനെതിരായ പോസ്റ്ററുകള്‍ പതിച്ചു. നാട്ടുകാരോട് സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

കമ്പമല തൊഴിലാളികള്‍ ശ്രീലങ്കക്കാരല്ലെന്നും പൗരത്വ റജിസ്റ്ററുമായി ബന്ധപ്പെട്ട് എത്തുന്ന ഉദ്യോഗസ്ഥരെ കായികമായി നേരിടുമെന്നും പോസ്റ്ററുകളില്‍ മുന്നറിയിപ്പ് നല്‍കുന്ന പോസ്റ്ററുകളാണ് പതിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ വിവിധ സംഘടനകളുടെ പോരാട്ടങ്ങളെ പിന്തുണക്കുന്നുവെന്നും പോസറ്ററില്‍ പറയുന്നു. സിപിഐ മാവോയിസ്റ്റ് കബനി എന്നാണ് പോസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നത്. സംഭവത്തെ തുടര്‍ന്ന് പോലീസും വനം വകുപ്പും തണ്ടര്‍ ബോര്‍ട്ടും തിരച്ചില്‍ ആരംഭിച്ചു.

 

 Story Highlights- Maoists staged a protest in Wayanad
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top