കണ്ണൂരിൽ വാഹനാപകടം; യുവ ഗായകൻ റോഷൻ കെ സെബാസ്റ്റ്യന് ഗുരുതര പരുക്ക്

യുവ ഗായകനും റിയാലിറ്റി ഷോ താരവുമായ റോഷൻ കെ സെബാസ്റ്റ്യന് വാഹനാപകടത്തിൽ പരിക്കേറ്റു. കണ്ണൂർ തളാപ്പിൽ വെച്ച് ഡിവൈഡർ മറികടന്നെത്തിയ ലോറിയാണ് റോഷൻ സഞ്ചരിച്ച കാറിലിടിച്ചത്.

ദേശീയപാതയിൽ കണ്ണൂർ തളാപ്പ് എകെജി ആശുപത്രിക്ക് മുന്നിൽ ശനിയാഴ്ചയാണ് അപകടമുണ്ടായത്. റോഷനും സഹോദരൻ അശ്വിനും എറണാകുളത്ത് പരിപാടി അവതരിപ്പിക്കാനായി കാറിൽ പുറപ്പെട്ടതായിരുന്നു. അമിത വേഗതയിൽ എതിർദിശയിൽ നിന്ന് വന്ന ലോറി ഡിവൈഡർ മറികടന്നാണ് കാറിലിടിച്ചത്. ഇതിന് ശേഷം തൊട്ടടുത്ത കടയിലേക്ക് ലോറി പാഞ്ഞുകയറി. കാർ പൂർണ്ണമായും തകർന്നു. ശബ്ദം കേട്ട് ഓടിയെത്തിയവരാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റോഷനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. അപകടനില തരണം ചെയ്തുവെന്ന് ഡോക്ടർമാർ പറഞ്ഞു. അശ്വിനും ഗുരുതര പരിക്കുണ്ട്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.

ലോറി ഡ്രൈവർക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തിട്ടുടുണ്ട് . ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോ താരമായിരുന്ന റോഷൻ ഗാനമേളാരംഗത്തും സജീവമാണ്.

Story Highlights: Accident, Singer Injured

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top