Advertisement

ഡൽഹിയിൽ സർക്കാർ രൂപീകരണ ചർച്ചകളുമായി ആം ആദ്മി

February 9, 2020
1 minute Read

ഡൽഹി നിയമസഭാ തെരെഞ്ഞെടുപ്പിൽ എക്‌സിറ്റ് പോൾ ഫലം അനുകൂലമായതോടെ സർക്കാർ രൂപീകരണ ചർച്ചകൾ ആം ആദ്മി പാർട്ടി ആരംഭിച്ചു. വിവിധ നേതാക്കളുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആശയ വിനിമയം തുടങ്ങിയിട്ടുണ്ട്. മികച്ച നേട്ടമുണ്ടാകുമെന്ന വിലയിരുത്തലിലാണ് ബിജെപി ക്യാമ്പ്. അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തിലും പാലിച്ച നിശബ്ദത എക്‌സിറ്റ് പോൾ പുറത്ത് വന്നതിന് ശേഷവും കോൺഗ്രസ് തുടരുകയാണ്.

Read Also: ഡൽഹി തെരഞ്ഞെടുപ്പ്: ആം ആദ്മിക്ക് പിന്നാലെ ബിജെപിയും വോട്ടിംഗ് മെഷീനുകൾക്ക് കാവൽ പ്രഖ്യാപിച്ചു

ആം ആദ്മി പാർട്ടിക്ക് 53 മുതൽ 57 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് ന്യൂസ്എക്സ് എക്സിറ്റ് പോൾ സർവേ ഫലം. ബിജെപി നിലവിലെ സ്ഥിതി മെച്ചപ്പെടുത്തി 11 മുതൽ 17 സീറ്റുകൾ ലഭിക്കുമെന്ന് പ്രവചനത്തിൽ പറയുന്നു. കോൺഗ്രസിന് പൂജ്യം മുതൽ രണ്ട് സീറ്റുകൾ വരെ ലഭിച്ചേക്കുമെന്ന് ന്യൂസ്എക്സ് സർവേ ഫലം സൂചിപ്പിക്കുന്നു.

ഡൽഹിയിൽ ആകെ 70 സീറ്റുകളാണുള്ളത്. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് 67 സീറ്റുകളാണ് ഉണ്ടായിരുന്നത്. മൂന്ന് സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. പൗരത്വ നിയമ ഭേദഗതിയും തുടർന്നുണ്ടായ പ്രതിഷേധങ്ങൾ, ഡൽഹിയിലെ വികസന പ്രവർത്തനങ്ങൾ, അന്തരീക്ഷ മലിനീകരണം ഡൽഹിയുടെ സംസ്ഥാന പദവി, യമുന ശുചീകരണം തുടങ്ങിയവയായിരുന്നു പ്രധാനമായും തെരഞ്ഞെടുപ്പിലെ പ്രചാരണ വിഷയം.

 

 

delhi election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top