കളിയിക്കാവിള കൊലപാതകം: മുഖ്യപ്രതികളെ സഹായിച്ച സെയ്ദ് അലിക്ക് ഐഎസ് ബന്ധമെന്ന് സൂചന

കളിയിക്കാവിളയില്‍ എഎസ്‌ഐ വില്‍സനെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പിടിയിലായ സെയ്ദ് അലിക്ക് ഐഎസ് ബന്ധമെന്ന് സൂചന. കൊച്ചിയില്‍ നിന്നെത്തിയ എന്‍ഐഎ സംഘം നേശമണി നഗര്‍ പൊലീസ് സ്റ്റേഷനില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ഐഎസ് ബന്ധം സ്ഥിരീകരിച്ചതായാണ് വിവരം.
സെയ്ദ് അലിയുടെ നേതൃത്വത്തില്‍ ഐഎസിന് വേണ്ടി രഹസ്യ സോഫ്റ്റ്‌വെയര്‍ നിര്‍മിച്ച് നല്‍കിയതായി ചോദ്യം ചെയ്യലില്‍ വിവരം ലഭിച്ചു. കളിയിക്കാവിള ചെക്‌പോസ്റ്റില്‍ എഎസ്‌ഐ വില്‍സണെ വെടിവച്ചും കുത്തിയും കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അബ്ദുള്‍ ഷമീമിനും, തൗഫീഖിനും സഹായം ചെയ്ത് നല്‍കിയതായി സംശയമുണ്ടായിരുന്ന സെയ്ദ് അലിയെ വെള്ളിയാഴ്ചയാണ് തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരി സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.
നാഗര്‍കോവില്‍ നേശമണി നഗര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച്നാഗര്‍കോവില്‍ ക്രൈംബ്രാഞ്ച് ഡിഎസ്പി ഗണേഷനും കൊച്ചിയില്‍ നിന്നെത്തിയ എന്‍ഐഎ സംഘവും നടത്തിയ ചോദ്യം ചെയ്യലിലാണ് സെയ്ദ് അലിയുടെ ഐഎസ് ബന്ധത്തെക്കുറിച്ച് വിവരം ലഭിച്ചത്.
കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ സെയ്ദ് അലിയുടെ നേതൃത്വത്തില്‍ ഐഎസിന് വേണ്ടി രഹസ്യ സോഫ്റ്റ്‌വെയര്‍ നിര്‍മിച്ച് നല്‍കിയതായി മൊഴി ലഭിച്ചു. വിദേശ രാജ്യങ്ങളിലുള്ളവരുമായി ആശയവിനിമയം സാധ്യമാകുന്ന, അന്വേഷണ ഏജന്‍സികള്‍ക്ക് ട്രാക്ക് ചെയ്യാന്‍ സാധിക്കാത്ത സോഫ്റ്റ്‌വെയര്‍ നിര്‍മിച്ചതായാണ് വിവരം.
ഡല്‍ഹിയില്‍ അറസ്റ്റിലായ ഖാജമോയ്ദീന്റെ നേതൃത്വത്തില്‍ പല സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്തുന്നതിന് ഗൂഢാലോചന നടത്തിയതായും എന്‍ഐഎയ്ക്ക് വിവരം ലഭിച്ചു. തീവ്രവാദ സംഘടനയായതമിഴ്‌നാട് നാഷണല്‍ ലീഗിന് വേണ്ടി ഫണ്ട് ശേഖരിച്ചതിലും സെയ്താലിക്ക് മുഖ്യപങ്കുണ്ട്. സെയ്ദ് അലിയെ തെങ്കാശിയിലോ നാഗര്‍കോവില്‍ കോടതിയിലോ നാളെ ഹാജരാക്കിയേക്കും.
Story Highlights: kaliyakkavila murder, Kaliyikkavila murder case,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here