കുവൈറ്റ് എസ്എംസിഎ സംഘടിപ്പിച്ച മെഗാ മാര്‍ഗംകളി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍

കുവൈറ്റ് എസ്എംസിഎ സംഘടിപ്പിച്ച മെഗാ മാര്‍ഗംകളി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി. 876 പേരാണ് മെഗാ മാര്‍ഗംകളിയില്‍ പങ്കെടുത്തത്.

കുവൈറ്റിലെ സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ ഒരു വര്‍ഷം നീളുന്ന രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മെഗാ മാര്‍ഗംകളിയാണ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയത്. കൈഫാന്‍ അമേച്ചര്‍ അത്‌ലറ്റിക് സ്റ്റേഡിയത്തിലായിരുന്നു മാര്‍ഗംകളി.

പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞ് ഒരെ താളത്തില്‍ ഒരെ ചുവടുകള്‍ വച്ച് എസ്എംസിഎ അംഗങ്ങളുടെ പ്രകടനം കാണികള്‍ക്ക് നവ്യാനുഭവമായി. കുവൈറ്റിനോടും അതിന്റെ ഭരണാധികാരികളോടുമുള്ള നന്ദി സൂചകമായി നടത്തപ്പെട്ട അല്‍ കുവൈത്ത് മാര്‍ച്ച്പാസ്റ്റില്‍ കുവൈറ്റ് വിദേശകാര്യ കൗണ്‍സിലര്‍ ഷെയ്ഖ് ദുവൈജ് ഖലീഫ അല്‍സബ സല്യൂട്ട് സ്വീകരിച്ചു.

എസ്എംസിഎ പ്രസിഡന്റ് തോമസ് കുരുവിള, ജനറല്‍ സെക്രട്ടറി ബിജു ആന്റോ, ട്രഷറര്‍ വില്‍സണ്‍ വടക്കേടത്ത് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Story Highlights: kuwait

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top