Advertisement

പൊലീസ് പരേഡ് കൂടുതൽ ജനകീയമാക്കുന്നു; ഇനി പൊതു സ്ഥലങ്ങളിലും സംഘടിപ്പിക്കും

February 9, 2020
1 minute Read

പൊലീസ് പരേഡ് ഇനി മുതൽ പൊതുസ്ഥലങ്ങളിലും സംഘടിപ്പിക്കും. സ്റ്റേഷനുകളിലും ബറ്റാലിയനുകളിലും ആഴ്ചയിൽ ഒരിക്കൽ നടത്തുന്ന പരേഡാണ് പൊതുസ്ഥലങ്ങളിൽ സംഘടിപ്പിക്കുക. ജനമൈത്രി പ്രവർത്തനങ്ങളിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതാത് സ്റ്റേഷൻ പരിധിയിലെ സൗകര്യമുള്ള സ്ഥലങ്ങളിൽ പരേഡ് സംഘടിപ്പിക്കാനാണ് തീരുമാനം.

Read Also: കോന്നിക്ക് പ്രതീക്ഷയേകി സംസ്ഥാന ബജറ്റ്; ലഭിച്ചത് 835 കോടിയുടെ പദ്ധതികൾ

തിരുവനന്തപുരം സിറ്റി പൊലീസിലെയും വിവിധ ജില്ലകളിലുള്ള എല്ലാ ബറ്റാലിയനുകളിലെയും പൊലീസ് ബാൻറ് സംഘം ഇനി മുതൽ ആഴ്ചയിൽ കുറഞ്ഞത് ഒരു ദിവസം പൊതുസ്ഥലത്ത് ബാന്റ് വാദ്യമേളം നടത്തും. ആവശ്യമെങ്കിൽ ഇക്കാര്യത്തിന് ജനമൈത്രിയുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെയും സഹായം തേടും.

തിരുവനന്തപുരം നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ പട്രോളിംഗിനും ബന്ധപ്പെട്ട മറ്റ് ജോലികൾക്കുമായി പ്രവൃത്തി ദിവസങ്ങളിൽ കുതിരപ്പൊലീസിന്റെ സേവനം ഉപയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിമാർ ജില്ലകളിലെ പ്രധാനപ്പെട്ട സ്ഥലത്ത് മാസത്തിലൊരിക്കൽ പൊലീസ് നായ്ക്കളുടെ പ്രദർശനം നടത്തും. സ്വാതന്ത്ര്യ ദിന, റിപ്പബ്ലിക്ക് ദിന പരേഡുകൾ കൂടുതൽ ജനങ്ങൾക്ക് കാണാൻ കഴിയുന്ന തരത്തിൽ ക്രമീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകി. കഴിഞ്ഞ റിപ്പബ്ലിക്ക് ദിന പരേഡ് കോഴിക്കോട് ബീച്ച് റോഡിൽ നടത്തിയത് വലിയ പ്രശംസയ്ക്ക് വഴിയൊരുക്കിയിരുന്നു. ഇത്തരം പ്രവ‍ൃത്തികളിലൂടെ സേനയെ കൂടുതൽ ജനകീയമാക്കുകയാണ് ലക്ഷ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top