Advertisement

‘ദർബാർ’ വിവാദത്തിൽ; സംവിധായകന്റെയും രജനിയുടെയും അമിത പ്രതിഫലത്തിനെതിരെ വിതരണക്കാർ

February 9, 2020
0 minutes Read

രജനികാന്ത് ചിത്രം ദർബാർ വിവാദത്തിൽ. സിനിമ വിതരണക്കാർക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്നാണ് ആരോപണം. താരങ്ങളുടെയും സംവിധായകന്റെയും അമിത പ്രതിഫലമാണ് സിനിമയുടെ ബജറ്റ് കൂട്ടിയതെന്ന് തമിഴ്നാട് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ടി രാജേന്ദർ പറഞ്ഞു.

35 കോടി രൂപയാണ് മുരുകദോസ് പ്രതിഫലം വാങ്ങിയതെന്നും നടനും നടിക്കും അമിത പ്രതിഫലം നൽകിയെന്നും ആണ് വിവരം. സ്റ്റൈൽ മന്നന്റെ പ്രതിഫലം 100 കോടിക്കടുത്തായി എന്നാണ് വാർത്ത.

ദർബാർ വിതരണത്തിനെടുത്തത് ഭീമമായ തുകയ്ക്കാണ്. പക്ഷെ 70 കോടിക്ക് മുകളിൽ സിനിമ നഷ്ടമുണ്ടാക്കിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 200 കോടിയോളമുള്ള ബജറ്റിന്റെ ഭൂരിഭാഗവും താരങ്ങൾക്ക് പ്രതിഫലം നൽകിയാണ് തീർന്നതെന്നാണ് ആക്ഷേപം.

മുരുകദോസും രജനീകാന്തും നഷ്ടപരിഹാരം നൽകണമെന്ന് മുൻപും ആവശ്യം ഉയർന്നിരുന്നു. ഇരുവരും ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

നിയമ നടപടിയിലേക്ക് ഉടൻ നീങ്ങുമെന്ന് വിതരണക്കാർ. ഇവരിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് മുരുകദോസ് നേരത്തെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top