വിജയ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണം; മൂന്നു ദിവസത്തെ സമയം നൽകി ആദായ നികുതി വകുപ്പ്

നടൻ വിജയ്ക്ക് വീണ്ടും ആദായ നികുതിവകുപ്പിൻ്റെ നോട്ടിസ്. മൂന്നു ദിവസത്തിനകം നേരിട്ട് ഹാജരാകണമെന്നു കാണിച്ചാണ് നോട്ടിസ് നൽകിയിരിക്കുന്നത്. ചെന്നൈയിലെ ആദായ നികുതിവകുപ്പിൻ്റെ ഓഫീസിലാണ് ഹാജരാവേണ്ടത്. സ്വത്തുവിവരങ്ങൾ സൂക്ഷ്മമായി പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നോട്ടിസ് നൽകിയിരിക്കുന്നത്.

നേരത്തെ നടത്തിയ പരിശോധനയിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയിരുന്നു എന്നും അതു കൊണ്ടാണ് വീണ്ടും ചോദ്യം ചെയ്യാൻ അദ്ദേഹത്തിനു നോട്ടിസ് അയച്ചതെന്നുമാണ് വിവരം. വിജയ്ക്കൊപ്പം, ബിഗിൽ സിനിമയുടെ നിർമാതാവ് കല്പാത്തി എസ് അഘോരം, പണം നൽകിയ അൻപു ചെഴിയൻ എന്നിവർക്കും നോട്ടിസ് അയച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം, 30 മണിക്കൂറിലധികം വിജയ്‌യെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തിരുന്നു. ബിഗിൽ സിനിമയുടെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ടായിരുന്നു വിജയുടെ വീട്ടിൽ ആദായവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.

സിനിമയുടെ നിർമാതാക്കൾ, വിതരണക്കാർ, സാമ്പത്തിക സഹായികൾ എന്നിവരുടെ ചെന്നൈ, മധുര ഓഫീസുകളിൽ നടന്ന റെയ്ഡുകളിലായി കണക്കിൽ പെടാത്ത 77 കോടി കണ്ടെടുത്തിരുന്നു. ഭൂമി ആധാരങ്ങളും നിക്ഷേപ രേഖകളും പ്രോമിസറി നോട്ടുകളും പോസ്റ്റ് ഡേറ്റഡ് ചെക്കുകളും കണ്ടെടുത്തു എന്നും റിപ്പോർട്ടുകളുണ്ട്. വിജയ്ക്കൊപ്പം താരത്തിൻ്റെ ഭാര്യയെയും ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. സിനിമകൾക്ക് ധനസഹായം നൽകിയ അൻപുചെഴിയനിൽ നിന്ന് 65 കോടി രൂപ കണ്ടെടുത്തു എന്നും വിവരമുണ്ട്.

ബിഗില്‍ ചിത്രത്തിന് വിജയ് പ്രതിഫലം വാങ്ങിയത് 30 കോടി രൂപ ആയിരുന്നു.‍ പ്രതിഫലം സംബന്ധിച്ച് അൻപു ചെഴിയന്റെയും നിർമാതാവിന്റെയും മൊഴികളും താരത്തിന്റെ ആദായനികുതി രേഖകളും തമ്മിൽ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു കസ്റ്റഡിയും റെയ്ഡും.

Story Highlights: Actor Vijayനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More