സംവരണം മൗലികാവകാശമല്ലെന്ന സുപ്രിംകോടതി വിധി; ഉചിതമായ തീരുമാനം കൈക്കൊള്ളും- കേന്ദ്രമന്ത്രി

സര്‍ക്കാര്‍ ജോലിക്കും, സ്ഥാനക്കയറ്റത്തിനും സംവരണം മൗലികാവകാശം അല്ല എന്ന സുപ്രിംകോടതി വിധിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് കേന്ദ്ര സാമൂഹിക നീതി മന്ത്രി താവര്‍ ചന്ദ് ഗെഹ്‌ലോട്ട്. വിഷയത്തില്‍ ഉന്നതല ചര്‍ച്ച നടക്കുകയാണെന്നും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു. അതേസമയം, മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം സഭയില്‍ ബഹളം വച്ചു.

സംവരണ വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. സഭ പ്രക്ഷുബ്തമായതോടെ കേന്ദ്ര സാമൂഹിക നീതി മന്ത്രി തവര്‍ ചന്ദ് ഗെഹ്‌ലോട്ട് ലോക്‌സഭയില്‍ പ്രസ്താവന നടത്തുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സഭയെ അറിയിച്ചു. ഉച്ചയ്ക്ക് ശേഷം സഭയില്‍ തവര്‍ ചന്ദ് ഗെഹ്‌ലോട്ടിന്റെ പ്രസ്താവന. കേസില്‍ കക്ഷിയല്ലാത്തതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് സുപ്രിംകോടതി കേട്ടില്ല. വിഷയത്തില്‍ ഉന്നതല ചര്‍ച്ച നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.

മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം ബഹളം വച്ചു. പിന്നാക്ക വിഭാഗങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്നായിരുന്ന കോണ്‍ഗ്രസിന്റെ ആവശ്യം. ആര്‍എസ്എസും ബിജെപിയും സംവരണത്തിനെതിരണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. എസ്എസി, എസ്ടി വിഭാഗത്തിന്റെ പുരോഗതി ഇവര്‍ ആഗ്രഹിക്കുന്നില്ലെന്നും രാഹുല്‍ ആരോപിച്ചു.

 

Story Highlights- Supreme Court verdict,  reservation, Union Minister

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top