ഇന്നത്തെ പ്രധാന വാർത്തകൾ (10-02-2020)

ശബരിമല വിഷയം ; വിശാലബെഞ്ച് രൂപീകരിച്ചതില്‍ തെറ്റില്ലെന്ന് സുപ്രിം കോടതി
ശബരിമല കേസ് വിശാല ബെഞ്ച് രൂപീകരണത്തില്‍ തെറ്റില്ലെന്ന് സുപ്രിംകോടതി. ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ വിശാല ബെഞ്ചിന് വാദം കേള്‍ക്കാമെന്നും സുപ്രിംകോടതി പറഞ്ഞു. ഫാലി എസ് നരിമാനടക്കമുള്ള നിയമ വിദഗ്ധരുടെ വാദം തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഒമ്പതംഗ ബെഞ്ചിന് സാധുതയുണ്ടെന്ന് പ്രഖ്യാപിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചില്‍ ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍, നാഗേശ്വര റാവു, മോഹന്‍ എം ശാന്തഗൗഡര്‍, അബ്ദുള്‍ നസീര്‍, സുഭാഷ് റെഡ്ഡി, ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവര്‍ ഉള്‍പ്പെടുന്നു.
ഓസ്‌ക്കർ 2020 : മുഴുവൻ ജേതാക്കളുടേയും പട്ടിക
92 ആം ഓസ്‌ക്കർ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി
വോക്വിൻ ഫീനിക്‌സിനെ തെരഞ്ഞെടുത്തു. റെനെ സെൽവെഗറാണ് മികച്ച നടി. പാരസൈറ്റാണ് മികച്ച ചിത്രം.
കൊറോണ വൈറസ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 900 കടന്നു. വൈറസ് ബാധയേറ്റവരുടെ എണ്ണം 40,171 ആയി. ഹുബൈ പ്രവിശ്യയ്ക്ക് പുറത്ത് ചൈനയിൽ മൊത്തം പുതുതായി 444 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
Story Highlights- Headlines, News Round Up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here